Uncategorized
കായിക മേളയിൽ സംഘാടകരെത്തുന്നത് മദ്യപിച്ച്, മാധ്യമ പ്രവർത്തകരെ ആക്രമിച്ചതും ഇവർ; മദ്യപിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

സംസ്ഥാന സ്കൂൾ കായികമേളയുടെ സംഘാടനത്തിനെതിരെ മേളയുടെ തുടക്കംതൊട്ട് വലിയ വിമർശനങ്ങളാണ് ഉയരുന്നത്. സംഘാടകരെത്തുന്നത് മദ്യപിച്ചാണ് എന്ന ഞെട്ടിക്കുന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. സംഘാടകർ മദ്യപിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നു,മേള നടക്കുന്ന എൻഐടി സ്റ്റേഡിയത്തിന് സമീപത്തെ ഒഴിഞ്ഞ കെട്ടിടത്തിൽ നിന്നാണ് സംഘാടകർ മദ്യപിക്കുന്നത്. ഇവർ ഐഡി കാർഡുകൾ ഉൾപ്പടെ ധരിച്ചിരിക്കുന്നത് ദൃശ്യത്തിൽ കാണാം. കൈരളി ന്യൂസ് മാധ്യമ പ്രവർത്തകരെ ആക്രമിച്ചതും മദ്യപിച്ചെത്തിയ ഈ സംഘമാണ്. അതേസമയം സ്ഥലത്ത് മദ്യപാനം സ്ഥിരമാണെന്ന് ഡിവൈഎഫ്ഐ ആരോപിച്ചു.




