Uncategorized

വീട്ടുടമയും ഭാര്യയും ജോലിക്ക് പോയ തക്കം നോക്കി എത്തി, വീട് കുത്തിത്തുറന്ന് കവർന്നത് 45,000 രൂപയും 11 പവനും; പ്രതികളിൽ ഒരാൾ സമീപവാസി

തിരുവനന്തപുരം: നരുവാമൂട്ടിൽ വീട് കുത്തിത്തുറന്ന് 45,000 രൂപയും 11 പവൻ സ്വർണാഭരണങ്ങളും കവർന്ന കേസിൽ രണ്ട് യുവാക്കൾ പിടിയിൽ. നരുവാമൂട് ഒലിപ്പു നട ദീപ ഭവനിൽ ദീപു (23), ഇയാളുടെ സുഹൃത്ത് വലിയറത്തല വെള്ളൈറ്റിൽ വീട്ടിൽ മഹേഷ് (30) എന്നിവരാണ് പിടിയിലായത്. ചൊവ്വാഴ്ച രാവിലെ 11:30 മണിക്കായിരുന്നു സംഭവം. നടുക്കാട് മാടൻപാറ ഇലവിൻ വിളാകം സരസ്വതി വിലാസം കുമാറിൻ്റെ വീട്ടിൽ ആരുമില്ലാതിരുന്ന സമയം നോക്കിയാണ് പ്രതികൾ മോഷണത്തിനെത്തിയത്.

വീട്ടുടമയും ഭാര്യയും ജോലിക്ക് പോയ തക്കം നോക്കിയാണ് പ്രതികളെത്തിയത്. പണവും ആഭരണങ്ങളും ഉണ്ടെന്ന് അറിയാവുന്ന പ്രതികൾ വീട്ടുകാരെ നിരീക്ഷിച്ചാണ് പദ്ധതി ആസൂത്രണം ചെയ്തത്. ജോലിക്ക് പോയവർ ഇടയ്ക്ക് വീട്ടിലെത്തിയപ്പോഴാണ് മോഷണം നടന്നതായി മനസിലായത്. തുടർന്ന് നടത്തിയ പരിശോധനയിൽ ആഭരണങ്ങളും പണവും നഷ്ടപ്പെട്ടെന്ന് മനസ്സിലായതോടെ പൊലീസിൽ പരാതി നൽകുകയായിരുന്നു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button