Uncategorized

നിപ രോഗികൾക്ക് നൽകിയ റെംഡെസിവിർ മരുന്ന്; കാലാവധി കഴിഞ്ഞോയെന്ന് സംശയമെന്ന് ആരോ​ഗ്യ മന്ത്രി; പരിശോധിക്കാൻ മെഡിക്കൽ ബോർഡ്

തിരുവനന്തപുരം: കോഴിക്കോട് മെഡിക്കൽ കോളേജിൽ നിപ രോഗികൾക്ക് നൽകിയ റെംഡെസിവിർ മരുന്ന് കാലാവധി കഴിഞ്ഞോയെന്ന് സംശയമെന്ന് ആരോ​ഗ്യ മന്ത്രി കെ മുരളീധരൻ. 2021ൽ വാങ്ങിയ മരുന്നിൻ്റെ കാലാവധി 2023 മെയ് വരെയാണെന്നും 2024ലും 25ലും ഉപയോഗിച്ചെന്നും മന്ത്രി പറഞ്ഞു. ഈ മരുന്ന് ഉപയോഗിച്ചത് കൊണ്ടാണോ നിപ ബാധിതർ മരിച്ചതെന്ന് പരിശോധിക്കുമെന്നും ഇതിനായി മെഡിക്കൽ ബോർഡ് രൂപീകരിച്ചെന്നും ആരോഗ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.

നിപ രോഗികൾക്ക് 2023ൽ കാലാവധി കഴിഞ്ഞ മരുന്ന് 2024ലും 2025ലും രോഗികൾക്ക് നൽകിയെന്നാണ് ആരോഗ്യമന്ത്രി നിയമസഭയിൽ രേഖാമൂലം നൽകിയ മറുപടി. 2023 മെയ് 30ന് കാലാവധി കഴിഞ്ഞെങ്കിലും അതിന് ശേഷവും അതേ വർഷം മരുന്ന് നൽകിയെന്നാണ് മന്ത്രി പറയുന്നത്. നിലവിൽ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് മന്ത്രി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button