Uncategorized

നി​ർ​ത്തി​യി​ട്ടി​രു​ന്ന ബ​സി​ൽ കാ​ർ ഇ​ടി​ച്ച് മൂ​ന്ന് മ​ര​ണം

ച​ണ്ഡീ​ഗ​ഡ്: നി​ർ​ത്തി​യു​ട്ടി​രു​ന്ന ടൂ​റി​സ്റ്റ് ബ​സി​ൽ കാ​ർ ഇ​ടി​ച്ച് മൂ​ന്ന് പേ​ർ മ​രി​ച്ചു. ഡ​ൽ​ഹി രാ​ജോ​ക്രി സ്വ​ദേ​ശി​യും ടാ​ക്സി ഡ്രൈ​വ​റു​മാ​യ ബൂം ​പ്ര​സാ​ദും കു​ടും​ബ​വു​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഡ​ൽ​ഹി-​വ​ഡോ​ദ​ര എ​ക്സ്പ്ര​സ് വേ​യി​ൽ ലോ​ഹ​ത്കി​ക്ക് സ​മീ​പം വ്യാ​ഴാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം. അ​പ​ക​ട​ത്തി​ൽ കാ​റി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ട് കു​ട്ടി​ക​ളെ പൊ​ലി​സും ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്ന് പ​രി​ക്കു​ക​ളി​ല്ലാ​തെ ര​ക്ഷ​പ്പെ​ടു​ത്തി.

അ​മി​ത​വേ​ഗ​ത്തി​ലാ​യി​രു​ന്ന കാ​ർ റോ​ഡ​രി​കി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ടൂ​റി​സ്റ്റ് ബ​സി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പൊ​ലി​സ് സം​ശ​യി​ക്കു​ന്നു. ബ​സി​ന്‍റെ അ​ടി​യി​ലേ​ക്ക് കാ​റി​ന്‍റെ പ​കു​തി​യി​ല​ധി​കം ഭാ​ഗം ഇ​ടി​ച്ചു​ക​യ​റി​യ നി​ല​യി​ലാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ കാ​ർ പൂ​ർ​ണ​മാ​യി ത​ക​രു​ക​യും യാ​ത്ര​ക്കാ​ർ ഉ​ള്ളി​ൽ കു​ടു​ങ്ങി​പ്പോ​വു​ക​യും ചെ​യ്തു. വി​വ​രം ല​ഭി​ച്ച ഉ​ട​ൻ ത​ന്നെ പൊ​ലി​സും അ​ഗ്നി​ശ​മ​ന സേ​ന​യും സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു.

ഏ​റെ പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ ര​ണ്ട് കു​ട്ടി​ക​ളെ കാ​റി​ൽ നി​ന്ന് സു​ര​ക്ഷി​ത​മാ​യി പു​റ​ത്തെ​ടു​ത്ത​ത്. എ​ന്നാ​ൽ കാ​റി​ലു​ണ്ടാ​യി​രു​ന്ന ഒ​രു സ്ത്രീ​യും കു​ട്ടി​യും പു​രു​ഷ​നും സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ചു. അ​പ​ക​ട​സ​മ​യ​ത്ത് ടൂ​റി​സ്റ്റ് ബ​സി​ൽ യാ​ത്രി​ക​ർ ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. സം​ഭ​വ​സ്ഥ​ലം പ​രി​ശോ​ധി​ച്ച പൊ​ലി​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button