Uncategorized

‘പാലം കടക്കുവോളം നാരായണ, പാലം കടന്നാൽ കൂരായണ’; യുഡിഎഫ് സർക്കാർ ജനങ്ങളെ കബളിപ്പിക്കുന്നു: എം വിജിൻ എംഎൽഎ

യു ഡി എഫ് സർക്കാർ ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി എം വിജിൻ എം എൽ എ. തിരുവനന്തപുരത്ത് മാധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം. പാലം കടക്കുവോളം നാരായണ പാലം കടന്നാൽ കൂരായണ എന്നതാണ് യു ഡി എഫ് സർക്കാരിൻ്റെ നിലപാട്. ആകാശവും ഭൂമിയും കടലും സർക്കാർ വിൽക്കുകയാണ്. വിഷൻ സമുദ്ര ആരുടെ വിഷനാണെന്നും ഇപ്പോൾ മത്സ്യത്തൊഴിലാളികളുടെ ജീവിതത്തെ തകർക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഗവർണർ ഭരണഘടന ലംഘിച്ചു, അധികാര ദുർവിനിയോഗം നടത്തി. പി എസ് സി പിരിച്ചുവിടാൻ രാഷ്ട്രപതിക്ക് ശുപാർശ നൽകി, എന്നാൽ ഈ സർക്കാർ അതിനെതിരെ എന്താണ് ചെയ്തത് ? മുഖ്യമന്ത്രി ​ഗവർണർക്ക് നൽകിയ നൽകിയ യാത്രയയപ്പ് നാം കണ്ടതാണ്. ആർ എസ് എസ് അജണ്ട നടപ്പിലാക്കുന്ന ഗവർണറെ ആലിംഗനം ചെയ്യുന്നത് ഏത് ഡീലാണെന്ന് അദ്ദേഹം ചോദിച്ചു. കേരളത്തിൽ ആലിംഗനവും ഡീലും നടക്കുകയാണ്.മുന്നേ പ്രോട്ടോകോൾ പ്രകാരം കേന്ദ്രമന്ത്രിമാരെ സ്വീകരിച്ചപ്പോൾ പ്രതിപക്ഷം എന്താണ് വിമർശിച്ചതെന്ന് ഓർക്കുന്നില്ലേ, ശരീരഭാഷ നോക്കൂ എന്നു പറഞ്ഞ് ആക്ഷേപിച്ചുവെന്ന് എം വിജിൻ എം എൽ എ. വിജിലൻസിന്റെ ടീ ബ്രാഞ്ചിനെ വിവരാവകാശത്തിൽ നിന്ന് ഒഴിവാക്കിയതെന്തിനാണെന്ന് അദ്ദേഹം ചോദിച്ചു. ചാർട്ടേഡ് യാത്രകൾ മറച്ചുവയ്ക്കാനാണോ അതോ സ്പോൺസർമാർ ആരെന്ന് അറിയാതിരിക്കാൻ ആണോ അതുമല്ലെങ്കിൽ മന്ത്രിമാരുടെ വിദേശയാത്ര മറയ്ക്കാൻ ആണോയെന്ന് എം വിജിൻ എം എൽ എ മാധ്യമങ്ങളോട് ചോദിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button