Uncategorized

പാമ്പാടിയിൽ രണ്ട് യുവതികളുടെ മരണത്തിന് ഇടയാക്കിയ അപകടം: ബസ് ഡ്രൈവർക്കെതിരെ കേസ്

കോട്ടയം: പാമ്പാടിയിൽ രണ്ട് യുവതികളുടെ മരണത്തിന് ഇടയാക്കിയ അപകടത്തിൽ ബസ് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലീസ്. ബസ് അമിത വേഗത്തിലായിരുന്നുവെന്നാണ് എഫ്ഐആർ. കട്ടപ്പന കോട്ടയം റൂട്ടിലോടുന്ന സിഎംഎസ് ബസിലെ ഡ്രൈവർക്കെതിരെയാണ് മനഃപൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്തത്. ബസുകൾ മത്സരയോട്ടത്തിലായിരുന്നുവെന്നും പൊലീസ്. റോഡിൽ നിന്ന് സംസാരിച്ച രണ്ട് പേർക്കെതിരെയും അന്വേഷണം.

മീനടം സ്വദേശിനികളായി ആഷ്‌ലി ആൻ തോമസ് (25), കൃപ (24) എന്നിവരായിരുന്നു അപകടത്തിൽ മരിച്ചത്. പൊൻകുന്നം ഭാഗത്തേക്ക് പോകുകയായിരുന്നു സ്കൂട്ടറും കോട്ടയം ഭാഗത്തേക്ക് വരികയായിരുന്നു ബസ്സും ആയിരുന്നു അപകടത്തിൽപ്പെട്ടത്. എതിർ ദിശയിൽ നിന്ന് വന്ന സ്കൂട്ടർ യാത്രക്കാർ ബസ്സിനടിയിലേക്ക് വീഴുകയായിരുന്നു. ബുധനാഴ്ചയായിരുന്നു അപകടം. തൽക്ഷണം തന്നെ ഇരുവരും മരിച്ചിരുന്നു.റോഡില്‍ സംസാരിച്ചു നില്‍ക്കുന്ന രണ്ടുപേരെയും ഇടിക്കാതിരിക്കാന്‍ കാര്‍ പൊടുന്നനേ ബ്രേക്കിടുന്നതും പിന്നിലുണ്ടായ സ്കൂട്ടര്‍ യാത്രകര്‍ ബ്രേക്കിടുകയും തെന്നി ബസിനടിയിലേക്ക് വീഴുകയായിരുന്നു. ഓസ്ട്രേലിയയിൽ എംഎസ്‍ഡബ്ലിയു പഠനം കഴിഞ്ഞ് നാട്ടിലെത്തിയ കൃപ ഉപരിപഠനത്തിന് പോകാനിരിക്കുകയായിരുന്നു. ഉപരിപഠനത്തിന് വിദേശത്ത് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു ആഷ്‌ലിയും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button