Uncategorized

കോവളം സ്പാ പീഡനക്കേസ്: അന്വേഷണം പുരോഗമിക്കുകയാണ്, നിയമവിരുദ്ധ സ്പാകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ

സംസ്ഥാനത്ത് നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന സ്പാകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ. സംസ്ഥാന പൊലീസ് ആസ്ഥാനത്ത് സംഘടിപ്പിച്ച രക്തദാന ക്യാമ്പ് ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവളം സ്പാ കേസിനെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് റവാഡ ചന്ദ്രശേഖർ പറഞ്ഞു. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. കൂടുതൽ അറസ്റ്റുകൾ ഉണ്ടായേക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കേസുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരിൽ ആരെങ്കിലും ഇടപെട്ടിട്ടുണ്ടെങ്കിൽ അത് പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കും. നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന സ്പാകൾക്കെതിരെ പരിശോധനകൾ തുടരുകയാണ്. വരും ദിവസങ്ങളിലും പരിശോധനകൾ ശക്തമായി തുടരുമെന്നും ഡിജിപി അറിയിച്ചു.

കോവളത്ത് സ്പായുടെ മറവിൽ പ്രായപൂർത്തിയാകാത്ത ആന്ധ്ര സ്വദേശിയായ 16കാരിയെ വിൽപന നടത്തുകയും പത്തോളം സ്പാകളിൽ ലൈംഗിക ചൂഷണത്തിന് ഇരയാക്കുകയും ചെയ്ത സംഭവം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. പെൺകുട്ടിയെ കേരളത്തിലെത്തിച്ച് വിൽപന നടത്തിയത് സഹോദരിയുടെ അമ്മയാണെന്നാണ് വിവരം. തുടർന്ന് ഏജന്റുമാർ മുഖാന്തരം കോവളത്തെ വിവിധ സ്പാകളിലേക്ക് പെൺകുട്ടിയെ കൈമാറി ലൈംഗിക ചൂഷണത്തിന് ഇരയാക്കുകയായിരുന്നു.

സംഭവത്തിൽ മാതൃസഹോദരി സ്പാ ഉടമയിൽ നിന്ന് നിരന്തരം പണം വാങ്ങിയതി​ന്റെ തെളിവ് പൊലീസിന് ലഭിച്ചിട്ടുണ്ട്. പെൺകുട്ടി ചൂഷണത്തിന് ഇരയായിരുന്ന സമയങ്ങളിൽ മാതൃ സഹോദരിക്ക് പണം ലഭിച്ചിരുന്നതായാണ് വിവരം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button