Uncategorized

സൗരവ് ദാസിന്റെയും അശുതോഷ് റാങ്കയുടെയും മോചനം വൈകിപ്പിക്കുന്നത് നിയമവ്യവസ്ഥയുടെ ദുരുപയോഗം: സിജെപി

ദില്ലി: സൗരവ് ദാസിന്റെയും അശുതോഷ് റാങ്കയുടെയും മോചനം ബോധപൂർവം വൈകിപ്പിക്കുകയാണെന്നും ഇത് നിയമവ്യവസ്ഥയുടെ ദുരുപയോഗമാണെന്നും സിജെപി ആരോപിച്ചു. നിസാര കാരണങ്ങൾ ചൂണ്ടിക്കാട്ടി ഇരുവർക്കും ജാമ്യം നിഷേധിക്കുകയാണെന്നും വിഷയത്തിൽ കോടതിയെ സമീപിക്കുമെന്നും സിജെപി പോളിസി ഹെഡ് മെഹർ പശ്രീച്ച ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി.

ഇരുവരും ജയിൽമോചിതരായശേഷം തുടർസമരപരിപാടികൾ പ്രഖ്യാപിക്കുമെന്ന് മെഹർ പശ്രീച്ച പറഞ്ഞു. നിയമവിരുദ്ധമായ നടപടികളെ നിയമപരമായി ചോദ്യം ചെയ്യുമെന്നും മെഹർ പശ്രീച്ച വ്യക്തമാക്കി. ഇരുവരുടെയും മോചനവുമായി ബന്ധപ്പെട്ട വിഷയത്തിൽ നിയമപോരാട്ടം ശക്തമാക്കാനാണ് സിജെപിയുടെ നീക്കം.

ജന്തർ മന്തറിൽ അതിക്രമിച്ചുകയറി പ്രതിഷേധിച്ചതിനെത്തുടർന്ന് സൗരവ് ദാസിനെയും അശുതോഷ് റാങ്കെയെയും ഒക്ടോബർ 13നാണ് ദില്ലി പൊലീസ് അറസ്റ്റ് ചെയ്ത് തിഹാർ ജയിലിലടച്ചത്. തുടർന്ന്, ഇരുവരെയും എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് അഞ്ച് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയായിരുന്നു. വിമാനത്തിൽനിന്ന് കസ്റ്റഡിയിലെടുത്തശേഷം വിട്ടയച്ചപ്പോൾ ഏർപ്പെടുത്തിയ ജാമ്യവ്യവസ്ഥകൾ ലംഘിച്ചെന്നാരോപിച്ചാണ് ഇരുവരെയും വീണ്ടും കസ്റ്റഡിയിൽ വിട്ടത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button