Uncategorized
വിശ്വശ്രീ മ്യൂസിക്ക് ഫൗണ്ടേഷൻ നവരാത്രി ആഘോഷം.

വിശ്വശ്രീ കലാക്ഷേത്രം ഹാളിൽ കലാക്ഷേത്രം വിദ്ധ്യാർത്ഥികളുo അദ്ധ്യാപകരും നടത്തിയ സംഗീത അർച്ചന , ശ്രീകുമാർ സി.ആർ അവതരിപ്പിച്ച സംഗീത കച്ചേരി , മാസ്റ്റർ അനുരാഗ് അവതരിപ്പിച്ച മാജിക്ക് & മെന്റലിസം , പ്രകാശൻ മാസ്റ്റർ, പത്മനാഭൻ മാസ്റ്റർ എന്നിവരുടെ നൃത്തം എന്നീ പരിപാടികൾ അരങ്ങേറി. തുടർന്ന് സാoസ്കാരിക സദസ്സ് പായം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ: വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു.
വി എം എഫ് പ്രസിഡന്റ് എ.കെ.ഹസ്സൻ അദ്ധ്യക്ഷത വഹിച്ചു.
ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ വേലായുധൻ മുഖ്യാഥിതിയായി.
ഇരിട്ടി സർക്കിൾ ഇൻസ്പെക്ടർ ഉമേഷ് കെ.വി വിശിഷ്ടാധിതി യായിരുന്നു. രക്ഷാധികാരി വി എം നാരായണൻ, സെക്രട്ടറി സന്തോഷ് എം, ട്രഷറർ ദിനേശ് ചേക്കൻഡി എന്നിവർ സംസാരിച്ചു.




