Uncategorized

മൂവാറ്റുപുഴയിൽ ഒമ്പത് മാസം ഗർഭിണിയായ സ്ത്രീയെ ആക്രമിച്ചത് രാത്രിയിൽ; മൂന്ന് പ്രതികൾ പിടിയിൽ

എറണാകുളം മൂവാറ്റുപുഴയിൽ ഒമ്പത് മാസം ഗർഭിണിയായ സ്ത്രീയെ ആക്രമിച്ച കേസിലെ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ആരക്കുഴ മീങ്കുന്നം സ്വദേശികളായ പരുന്തുംമാക്കിൽ വീട്ടിൽ കെൻസ് ജേക്കബ് (24), പത്രയിൽ വീട്ടിൽ അരുൺ മണി (24), ആരക്കുഴ ചിരവത്തടത്തിൽ വീട്ടിൽ സോബിൻ (22) എന്നിവരെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റു ചെയ്തത്.

ഏപ്രിൽ 27 ന് രാത്രി പത്തരയോടെയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പ്രതികൾ മുൻ വൈരാഗ്യം മൂലം യുവതിയുടെ ഭർത്താവിനെ മീങ്കുന്നം ഭാഗത്തുള്ള വീടിന് സമീപത്തു വെച്ച് ആക്രമിച്ചു. ഭർത്താവിനെ ഉപദ്രവിക്കുന്നത് കണ്ട് തടയാൻ ശ്രമിച്ച പരാതിക്കാരിയെ പ്രതികൾ കൂട്ടം ചേർന്ന് ആക്രമിക്കുകയായിരുന്നു. മൂവാറ്റുപുഴ പോലീസ് ഇൻസ്പെക്ടർ അനിൽ ജോർജിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡു ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button