Uncategorized

രാത്രി നൂഡിൽസ് കഴിച്ചിരുന്നെന്ന് മൊഴി; അഞ്ചംഗ കുടുംബത്തെ ഗ്രേറ്റർ നോയിഡയിലെ വീട്ടിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

.
ഡൽഹി: ഗ്രേറ്റർ നോയിഡയിൽ അഞ്ചംഗ കുടുംബത്തെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഗ്രേറ്റർ നോയിഡയിലെ രബുപുരയിലാണ് സംഭവം. മഹേഷ് (37), ഭാര്യ ലളിത (35), മക്കളായ ലഡ്ഡു (11), സാക്ഷാത് (3), മകൾ മിഷ്ടി (7) എന്നിവരാണ് മരിച്ചത്. ഭക്ഷ്യവിഷബാധയാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറയുന്നു. സ്ഥലത്ത് ഫോറൻസിക് വിഭാഗം പരിശോധന തുടരുകയാണ്.

കഴിഞ്ർ ദിവസം രാത്രി കുടുംബം നൂഡിൽസ് കഴിച്ചിരുന്നതായാണ് അയൽക്കാരും മരിച്ച മഹേഷിൻ്റെ അമ്മയും പൊലീസിനോട് പറഞ്ഞത്. എന്നാൽ ഇത് തന്നെയാണോ മരണകാരണമെന്ന് സ്ഥിരീകരിച്ചിട്ടില്ല. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പരിശോധിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. സ്ഥലത്ത് ഭക്ഷ്യസുരക്ഷാ വിഭാഗവും പരിശോധന നടത്തുന്നത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരടക്കം വിവരമറിഞ്ഞ് സ്ഥലത്തെത്തിയിട്ടുണ്ട്. ഇൻക്വസ്റ്റ് പൂർത്തിയായാലുടൻ മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് പോസ്റ്റ്‌മോർട്ടം നടപടികൾക്കായി മാറ്റുമെന്ന് പൊലീസ് അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button