Uncategorized

അടൂർ പ്രകാശിന്റെ തുറന്നുപറച്ചിൽ: കോൺ​ഗ്രസിൽ തമ്മിലടി, തള്ളിയും പിന്തുണച്ചും നേതാക്കൾ

മുഖ്യമന്ത്രി വി ഡി സതീശനെതിരെ ആഞ്ഞടിച്ച യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ നടപടിയിൽ കോൺ​ഗ്രസിൽ ഉൾപ്പോര് ശക്തമാകുന്നു. മുതിർന്ന നേതാവായ അടൂർ പ്രകാശിനെ തള്ളിയും പിന്തുണച്ചും നേതാക്കൾ രം​ഗത്തെത്തി. യുഡിഎഫ് നേതൃത്വം അറിയാതെയാണ് എം കെ മുനീറിനും ജി ദേവരാജനും ക്യാബിനറ്റ് പദവി നൽകിയതെന്നും ഇക്കാര്യങ്ങളെല്ലാം അറിഞ്ഞത് മാധ്യമങ്ങളിലൂടെ ആയിരുന്നു എന്നുമാണ് യുഡിഎഫ് കൺവീനറുടെ തുറന്നുപറച്ചിൽ. യുഡിഎഫ് യോഗം വിളിക്കാൻ മുഖ്യമന്ത്രി ഇതുവരെ സമയം തന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.പിന്നാലെ അടൂർ പ്രകാശിനെ പിന്തുണച്ചും വിമർശിച്ചും നേതാക്കൾ രം​ഗത്തെത്തി. അടൂർ പ്രകാശിന്റെ പരസ്യ പ്രതികരണത്തിൽ എംഎം ഹസൻ അതൃപ്‌തി പ്രകടമാക്കി. താൻ പാർട്ടിക്കുള്ളിൽ മാത്രമേ കാര്യങ്ങൾ പറയൂ എന്നും അതു മാത്രമേ തനിക്ക് പറയാൻ സാധിക്കൂ എന്നുമാണ് മുൻ കൺവീനർ കൂടിയായ ഹസന്റെ പ്രതികരണം. ഇതിനിടെ അടൂർ പ്രകാശിനെ പിന്തുണച്ച് ജേബി മേത്തർ രം​ഗത്തെത്തി. അടൂർ പ്രകാശ് മുതിർന്ന നേതാവാണെന്നും അദ്ദേഹം പറഞ്ഞ കാര്യങ്ങൾ തള്ളിക്കളയാനാവില്ലെന്നും ജെബി മേത്തർ വ്യക്തമാക്കി.അതേസമയം അടൂർ പ്രകാശിനെ മന്ത്രി എ പി അനിൽകുമാർ തള്ളി. പരാതികൾ ഉണ്ടെങ്കിൽ പാർട്ടി വേദികളിൽ പറയണം എന്നും പൊതുവായ അഭിപ്രായപ്രകടനം നടത്തുന്നത് ശരിയല്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എന്നാൽ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ അടൂർ പ്രകാശിന് പരോക്ഷ പിന്തുണയുമായി രം​ഗത്തെത്തി. സമാധാനത്തോടുകൂടി വേണം കാര്യങ്ങൾ ചെയ്യാനെന്നും എല്ലാവർക്കും പരിഗണന കിട്ടണം എന്നും അദ്ദേഹം പറഞ്ഞു. അതേസമയം അടൂർ പ്രകാശിനെ തള്ളുകയായിരുന്നു മന്ത്രി കെ മുരളീധരൻ.ഇതിനിടെ അടൂർ പ്രകാശിനെതിരെ കെ.പി.സി.സി ജനറൽ സെക്രട്ടറി ബി ആർ എം ഷഫീർ രം​ഗത്തെത്തി. അടൂർ പ്രകാശ് മനഃപൂർവം പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു എന്ന തരത്തിലായിരുന്നു അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button