Uncategorized
കേളകം സെൻറ് തോമസ് ഹൈസ്കൂളിൽ ടീൻസ് ക്ലബ്ബ് ആരംഭിച്ചു.

കേളകം: കൗമാരക്കാരുടെ പ്രശ്നങ്ങൾ പഠിക്കുന്നതിനും അവർക്ക് ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നതിനും ലക്ഷ്യമിട്ട് കേളകം സെൻറ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ ടീൻസ് ക്ലബ്ബ് ആരംഭിച്ചു. ആരോഗ്യ ഹോമിപ്പത്തിക് ക്ലിനിക് ഉടമ ഡോ. ജെയ്‌സോ ജോസഫ് ടീൻസ് ക്ലബ്ബ് ഉദ്ഘാടനം നിർവഹിക്കുകയും ടീൻസ് ക്ലബ്ബ് അംഗങ്ങൾക്ക് ബോധവൽക്കരണ ക്ലാസ് എടുക്കുകയും ചെയ്തു. പ്രധാനാധ്യാപകൻ മാത്യു എം വി അധ്യക്ഷത വഹിച്ചു. സീനിയർ അധ്യാപിക ഷീന ജോസ് ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ടീൻസ് ക്ലബ്ബ് കോഡിനേറ്റർ ഫാ എൽദോ ജോൺ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സീന ഇ എസ് നന്ദിയും പറഞ്ഞു. തുടർന്ന് ടീൻസ് ക്ലബ്ബ് ഭാരവാഹികളെ തിരഞ്ഞെടുത്തു.




