Uncategorized

തലസ്ഥാനത്ത് ഡ്രോൺ പറത്താൻ കടുത്ത നിയന്ത്രണവുമായി പൊലീസ്, രജിസ്ട്രേഷൻ നിർബന്ധമാക്കി, വൈകിയാൽ നടപടി

നിലവിൽ ഡ്രോൺ ഉപയോഗിക്കുന്നവരും, ഇനി പുതുതായി വാങ്ങാൻ ഉദ്ദേശിക്കുന്നവരും തങ്ങളുടെ വിവരങ്ങൾ പൊലീസിൽ നിർബന്ധമായും രജിസ്റ്റർ ചെയ്യണം. ​നഗരത്തിലെ പൊതുസുരക്ഷ ഉറപ്പാക്കുന്നതിനും അനധികൃതമായി ഡ്രോണുകൾ പറത്തുന്നത് തടയുന്നതിനുമാണ് പൊലീസ് ഈ കടുത്ത സുരക്ഷാ നടപടിയുമായി രംഗത്തെത്തിയിരിക്കുന്നത്. രജിസ്റ്റർ ചെയ്യാൻ വൈകിയാൽ നിയമനടപടി ഉൾപ്പടെ ഉണ്ടായേക്കാം.​​

ഉടമസ്ഥർ തങ്ങളുടെ പരിധിയിലുള്ള പൊലീസ് സ്റ്റേഷനിലോ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ ഓഫീസിലുള്ള ‘സിറ്റി സ്പെഷ്യൽ ബ്രാഞ്ച്’ യൂണിറ്റിലോ ആണ് വിവരങ്ങൾ നൽകേണ്ടത്. ​ഡ്രോൺ ഉടമയുടെ പേര്, പൂർണ്ണ വിലാസം, ഫോൺ നമ്പർ ​ഡ്രോണിന്റെ കമ്പനി, മോഡൽ, സീരിയൽ നമ്പർ എന്നിവയാണ് നൽകേണ്ടത്. ​നിയമപരമായി സുരക്ഷിതരായി ഡ്രോണുകൾ പറത്താൻ എല്ലാവരും ഉടൻ തന്നെ ഈ നടപടികൾ പൂർത്തിയാക്കണമെന്നും സംശയങ്ങൾക്കും കൂടുതൽ വിവരങ്ങൾക്കുമായി തിരുവനന്തപുരം സിറ്റി സ്പെഷ്യൽ ബ്രാഞ്ചുമായി ബന്ധപ്പെടാവുന്നതാണെന്നും പൊലീസ് അറിയിച്ചു. ഫോൺ നമ്പറുകൾ: 9497975050, 0471 2321399

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button