Uncategorized

കുളിപ്പിച്ച് കുളിപ്പിച്ച് കൊച്ചിനെ ഇല്ലാതാക്കരുത്’; കിഫ്ബിയെ തകർക്കാനാണ് ശ്രമിക്കുന്നതെന്ന് കെ.എൻ. ബാല​ഗോപാൽ

കൊല്ലം: കിഫ്ബിയെ പുകമറ സൃഷ്ടിച്ച് തകർക്കാനാണ് ശ്രമിക്കുന്നതെന്ന് മുൻ ധനമന്ത്രിയും എംഎൽഎയുമായ കെ.എൻ. ബാല​ഗോപാൽ. രാഷ്ട്രീയ വിരോധം തീർക്കാൻ കേരളത്തിന്റെ ഭാവി തകർക്കരുതെന്നും കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് കിഫ്ബി വലിയ സംഭാവന ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുൻപേ ഉണ്ടായിരുന്ന സമ്പ്രദായമാണ് കിഫ്ബി. അത് ഒരു സ്വതന്ത്ര സ്ഥാപനമായി പോകാനല്ല പ്രവർത്തിക്കുന്നത്. ലാഭകരമായ പദ്ധതികൾ മാത്രമേ ഏറ്റെടുക്കാവൂ എന്ന നിലപാട് ശരിയല്ല. അങ്ങനെ വന്നാൽ ആശുപത്രികളും ദേശീയ പാതകളും അപ്പോൾ എങ്ങനെ നിർമ്മിക്കുമെന്നും ഇത് കേരളത്തെ പിന്നോട്ട് കൊണ്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രത്തിൽ നിന്ന് ലഭിക്കുന്ന പണം കൊണ്ട് മാത്രം വികസന പ്രവർത്തനങ്ങൾ നടത്താൻ കഴിയില്ല. സ്വകാര്യ വ്യക്തികൾക്ക് എല്ലാം വിട്ടുകൊടുക്കാനാണ് ശ്രമം നടക്കുന്നത്. ന്യായമായതും നിയമപരമായതുമായ കാര്യങ്ങൾ പരിശോധിക്കുന്നതിൽ ആരും എതിരല്ല. നിയമപരമല്ലാത്ത കാര്യങ്ങൾ ഉണ്ടെങ്കിൽ പരിശോധിക്കട്ടെ, എന്നാൽ കുളിപ്പിച്ച് കുളിപ്പിച്ച് കൊച്ചിനെ ഇല്ലാതാക്കരുത്. കിഫ്ബിയെ അപ്പാടെ ഇല്ലാതാക്കുന്നത് ശരിയല്ല. രാഷ്ട്രീയവൽക്കരിച്ച് ഇതിനെ തകർക്കാൻ ശ്രമിക്കാതെ, ഭാവിയിൽ ഇത് എങ്ങനെ മുന്നോട്ടു കൊണ്ടുപോകാമെന്നാണ് സർക്കാർ ആലോചിക്കേണ്ടകെന്നും ബാല​ഗോപാൽ പറഞ്ഞു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button