Uncategorized

ജപ്പാനിൽ ട്രെയിൻതട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാർക്ക് കൈമാറി, അപകടം നടന്നത് സെപ്റ്റംബർ 2 ന്

കണ്ണൂർ: ജപ്പാനിൽ ട്രെയിൻ തട്ടി മരിച്ച കണ്ണൂർ പടിയൂർ സ്വദേശി ദേവികയുടെ ചിതാഭസ്മം വീട്ടുകാർക്ക് കൈമാറി. ഇരിക്കൂർ എംഎൽഎ സജീവ് ജോസഫാണ് ബന്ധുക്കൾക്ക് കൈമാറിയത്. സാമ്പത്തിക ബുദ്ധിമുട്ട് കാരണം വീട്ടുകാർക്ക് സംസ്കാര ചടങ്ങുകൾക്കായി ജപ്പാനിൽ പോകാൻ കഴിഞ്ഞിരുന്നില്ല. സെപ്റ്റംബർ 2നാണ് ദേവിക ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കിയത്. എന്താണ് ആത്മഹത്യക്ക് കാരണം എന്നതിൽ ഇപ്പോഴും വ്യക്തതയില്ല. മൃതദേഹം ചിന്നിച്ചിതറിയ നിലയിൽ ആയിരുന്നതിനാലാണ് സംസ്കാരം ജപ്പാനിൽ നടത്തിയത്. ഗിഫു പ്രവിശ്യയിൽ നഴ്സിംഗ് കെയർ അസിസ്റ്റന്റായിരുന്നു ദേവിക. മൃതശരീരം നാട്ടിലെത്തിക്കാൻ കഴിയാത്ത സാഹചര്യത്തിൽ കുടുംബത്തിന്റെ അനുവാദത്തോടെ കേന്ദ്ര വിദേശകാര്യ മന്ത്രാലയം, ഇന്ത്യൻ എംബസി, ജപ്പാനിലെ മലയാളി സംഘടനാ പ്രതിനിധികള്‍ എന്നിവരുടെ സഹായത്തോടെ ജപ്പാനിലാണ് സംസ്കരിച്ചത്.

ജപ്പാനിലെ ഗിഫു പ്രവിശ്യയിലുള്ള കകമിഗാഹാരയിൽ സെപ്റ്റംബർ രണ്ടിനാണ് ദേവികയെ ട്രെയിൻ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. ലാബ് ടെക്നീഷ്യൻ കോഴ്സ് പൂർത്തിയാക്കിയ ദേവിക, ജപ്പാനിലെ ഒരു സാമൂഹ്യക്ഷേമ സ്ഥാപനത്തിൽ നഴ്സിങ് അസിസ്റ്റന്റായി ആറുമാസം മുന്‍പാണ് ജോലിയില്‍ പ്രവേശിച്ചത്. ദേവികയെ കാണാതായതിനെത്തുടർന്ന് ബന്ധുക്കൾ മുഖ്യമന്ത്രിയുൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിരുന്നു. ഇതിനിടെയാണ് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയെന്ന വിവരം ലഭിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button