Uncategorized

എഫ്‌ഐആർ ഇടുംവരെ ധർണ തുടരും; ഡൽഹി പൊലീസ് സ്റ്റേഷനിൽ പ്രതിഷേധവുമായി മലയാളിയായ എന്‍എസ്‌യുഐ പ്രവര്‍ത്തക ആതിര

ന്യൂഡല്‍ഹി: എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നത് വരെ പൊലീസ് സ്റ്റേഷനില്‍ ധര്‍ണ നടത്തുമെന്ന് മലയാളിയായ എന്‍എസ്‌യുഐ പ്രവര്‍ത്തക ആതിര. പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലാണ് ധര്‍ണ നടത്തുന്നത്. എന്‍എസ്‌യുഐ പ്രവര്‍ത്തകരുടെ പരാതിയില്‍ എഫ്‌ഐആര്‍ വേണമെന്ന ആവശ്യവുമായി ജെബി മേത്തര്‍ എംപി, ആനി രാജ എന്നിവര്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസറുമായി ചര്‍ച്ച നടത്തി. എന്നാല്‍ ചര്‍ച്ചയിലും എഫ്‌ഐആര്‍ ഇടാന്‍ പൊലീസ് തയ്യാറാവാത്തതിനെ തുടര്‍ന്ന് ധര്‍ണ തുടരുകയാണ്.കേരളത്തിലെ എഫ്‌ഐആറില്‍ ചേര്‍ത്തോളൂവെന്നും പുതിയ എഫ്‌ഐആര്‍ ഇടില്ലെന്നുമാണ് ഡല്‍ഹി പൊലീസ് പറയുന്നത്. ഞാന്‍ മലയാളി ആയതുകൊണ്ടും കേരളത്തില്‍ ബോധമുള്ള ആഭ്യന്തര മന്ത്രി ആയതുകൊണ്ടും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു, എന്നാല്‍ ഒപ്പം മര്‍ദ്ദനമേറ്റ ഋതു രാജസ്ഥാന്‍ സ്വദേശിയാണ്. അവര്‍ എന്ത് ചെയ്യുമെന്ന് ആതിര ചോദിച്ചു.

അതേസമയം, ഡല്‍ഹി പൊലീസ് അതിക്രമത്തിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാത്തതില്‍ പ്രതിഷേധിച്ച എന്‍എസ്‌യുഐ പ്രവര്‍ത്തകരെ ഡല്‍ഹി പൊലീസ് വലിച്ചിഴച്ച് കസ്റ്റഡിയില്‍ എടുത്തു. വനിതാ പ്രവര്‍ത്തകരെ അടക്കം ക്രൂരമായി മര്‍ദ്ദിച്ചാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. വസ്ത്രങ്ങളടക്കം കീറിയതായി പ്രവര്‍ത്തകര്‍ മാധ്യമങ്ങളോട് പറഞ്ഞു. പൊലീസ് യൂണിഫോം ഇല്ലാത്ത ആളുകളും പ്രവര്‍ത്തകരെ മര്‍ദ്ദിച്ചു. മലയാളി പ്രവര്‍ത്തകരെ അടക്കം കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button