Uncategorized

ഇടുക്കിയിലെ ഭൂപ്രശ്നം; ജില്ലയിൽ ഇന്ന് സിപിഎം ഹർത്താൽ, പ്ലസ് വണ്‍ ഇംപ്രൂവ്‌മെന്റ് പരീക്ഷകൾ മാറ്റിവെച്ചു

പരിസ്ഥിതി ലോല മേഖലയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ പുറത്തിറക്കിയ കെഡസ്‌ട്രൽ മാപ്പിലെ അവ്യക്തത നീക്കുക, സിഎച്ച്ആർ പ്രദേശം വനഭൂമിയാക്കി മാറ്റാനുള്ള നീക്കം ഉപേക്ഷിക്കുക, ആനത്താരകൾ സൃഷ്ടിക്കുന്നതിനുളള നീക്കം പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഹർത്താൽ.
ഇടുക്കി: ഇടുക്കിയിലെ ഭൂപ്രശ്നങ്ങൾ ഉന്നയിച്ച് ‌ജില്ലയിൽ ഇന്ന് ഹർത്താൽ ആചരിക്കാൻ സിപിഎം. പരിസ്ഥിതി ലോല മേഖലയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ പുറത്തിറക്കിയ കെഡസ്‌ട്രൽ മാപ്പിലെ അവ്യക്തത നീക്കുക, സിഎച്ച്ആർ പ്രദേശം വനഭൂമിയാക്കി മാറ്റാനുള്ള നീക്കം ഉപേക്ഷിക്കുക, ആനത്താരകൾ സൃഷ്ടിക്കുന്നതിനുളള നീക്കം പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഹർത്താൽ. വൈകിട്ട് ആറു വരെയാണ് ഹർത്താൽ.

അവിശ്യ സർവ്വീസുകൾ, ജില്ലയ്ക്ക് പുറത്തുനിന്ന് എത്തുന്ന സഞ്ചാരികൾ, റവന്യൂ കായികമേള, പിആർഡിഎസ് പരിപാടിക്കായി പോകുന്ന വാഹനങ്ങൾ എന്നിവയെ ഹർത്താലിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇന്ന് നടക്കേണ്ടിയിരുന്ന പ്ലസ് വണ്‍ ഇംപ്രൂവ്‌മെന്റ് പരീക്ഷ മാറ്റിവെച്ചു. ഭൂമി ഇടുക്കി ജില്ലയിൽ സിപിഎം ഹര്‍ത്താല്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പരീക്ഷ മാറ്റിയത്. ഹര്‍ത്താല്‍ മൂലം നേരിടേണ്ടി വന്നേക്കാവുന്ന യാത്രാസൗകര്യ തടസ്സങ്ങള്‍ കണക്കിലെടുത്താണ് പരീക്ഷ മാറ്റിവെക്കാന്‍ പരീക്ഷാ ബോര്‍ഡ് തീരുമാനിച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button