Uncategorized

കിടപ്പുരോഗിയായ അയൽക്കാരനെ മർദിക്കുന്നത് തടഞ്ഞു, യു​വാ​വി​നെ ഇടിവള ഉപയോഗിച്ച് ആക്രമിച്ചു, പ്ര​തി പിടി​യി​ല്‍

തി​രു​വ​ന​ന്ത​പു​രം: അ​യ​ല്‍ക്കാ​ര​നാ​യ കി​ട​പ്പു​രോ​ഗി​യെ ആ​ക്ര​മി​ക്കു​ന്ന​ത് ത​ട​ഞ്ഞ യു​വാ​വി​നെ ക്രൂ​ര​മാ​യി മ​ര്‍ദി​ക്കു​ക​യും ക​ഴു​ത്തു​ഞെ​രി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ക്കു​ക​യും ചെ​യ്ത പ്ര​തി​യെ തി​രു​വ​ല്ലം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പ്ര​തി​യു​ടെ ക്രൂ​ര​ത​യ്ക്കി​ര​യാ​യ പാ​ച്ച​ല്ലൂ​ര്‍ സ്വ​ദേ​ശി സു​രേ​ഷ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. തി​രു​വ​ല്ലം പ​ന​ത്തു​റ വ​ട​ക്കേ കൂ​നം​തു​രു​ത്തി​യി​ല്‍ ഹ​രി(34) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 3.30 ഓ​ടെ ന​ട​ന്ന സം​ഭ​വ​ത്തി​ല്‍ അ​യ​ല്‍ക്കാ​ര​നാ​യ കി​ട​പ്പു​രോ​ഗി​യെ ഹ​രി ആ​ക്ര​മി​ക്കു​ന്ന​ത് ക​ണ്ട് സു​രേ​ഷ് ചോ​ദ്യം ചെ​യ്ത​താ​ണ് ആ​ക്ര​മ​ണ​ത്തി​ന് കാ​ര​ണ​മാ​യ​ത്. പ്ര​തി കൈ​യി​ല്‍ ക​രു​തി​യ ഇ​ടി​വ​ള ഉ​പ​യോ​ഗി​ച്ച് സു​രേ​ഷി​ന്റെ ത​ല​യി​ലും മു​ഖ​ത്തും ക്രൂ​ര​മാ​യി മ​ര്‍ദി​ക്കു​ക​യും നി​ല​ത്തി​ട്ട് വ​ലി​ച്ചി​ഴ​ക്കു​ക​യും ക​ഴു​ത്തു​ഞെ​രി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ക്കു​ക​യും ചെ​യ്തു. തി​രു​വ​ല്ലം പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ ആ​ര്‍എ​ച്ച്എ​സ് പ്ര​തി​യും തി​രു​വ​ല്ലം, കോ​വ​ളം സ്റ്റേ​ഷ​നു​ക​ളി​ലാ​യി അ​ഞ്ചോ​ളം ആ​ക്ര​മ​ണ കേ​സു​ക​ളി​ല്‍ പ്ര​തി​യു​മാ​യ ഹ​രി​ക്കെ​തി​രെ കൂ​ടു​ത​ല്‍ നി​യ​മ​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു വ​രു​ന്ന​താ​യി പൊ​ലീ​സ് അ​റി​യി​ച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button