Uncategorized

സ്ത്രീകൾ ഉൾപ്പെട്ട കുടുംബത്തെ ഉപദ്രവിച്ചു, തടയാനെത്തിയ ആളിനും മര്‍ദനം; യുവാവ് അറസ്റ്റിൽ

മലപ്പുറം: ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന സ്ത്രീയുള്‍പ്പെടെയുള്ള കുടുംബത്തെ വഴിയില്‍ തടഞ്ഞ് ആക്രമിക്കുകയും സംഭവം തടയാനെത്തിയ മറ്റൊരാളെ മര്‍ദിക്കുകയും ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍. ഏഴൂര്‍ സ്വദേശി പൊട്ടച്ചോലപ്പടി അജിത്ത് (30) ആണ് തിരൂര്‍ പൊലീസിന്റെ പിടിയിലായത്. തിരൂര്‍ വിഷുപ്പാടത്ത് കഴിഞ്ഞ ദിവസമാണ് സംഭവം.

ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന കുടുംബത്തെ പ്രതി ആക്രമിച്ചതായാണ് പരാതി. സംഭവത്തില്‍ ഇടപെട്ട് ആക്രമണം തടയാന്‍ ശ്രമിച്ചയാളെയും ഇയാള്‍ മാരകമായി മര്‍ദിച്ചതായി പൊലീസ് പറഞ്ഞു. ആക്രമണത്തിനിടെ ബൈക്ക് തകര്‍ക്കുകയും ചെയ്തു.

സ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ തിരൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് നടത്തിയ അന്വേഷണത്തിനൊടുവിലാണ് അജിത്തിനെ പിടികൂടിയത്. പ്രതിയുടെ പേരില്‍ നിരവധി അടിപിടിക്കേസുകള്‍ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button