Uncategorized

ന്യൂസിലന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യ എ ടീമില്‍ നിന്ന് റിഷഭ് പന്ത് പുറത്ത്; പകരക്കാരനായി കുമാര്‍ കുഷാഗ്ര

മുംബൈ: ന്യൂസിലന്‍ഡിനെതിരായ ഇന്ത്യ എ ടീമിന്റെ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ നിന്ന് വിക്കറ്റ് കീപ്പര്‍-ബാറ്റസ്മാന്‍ റിഷഭ് പന്തിനെ ഒഴിവാക്കി. ന്യൂസിലന്‍ഡ് എ ടീമിനെതിരെ മൂന്ന് ചുതര്‍ദിന മത്സരങ്ങളാണ് ഇന്ത്യ കളിക്കുക. ഇറാനി കപ്പില്‍ റെസ്റ്റ് ഓഫ് ഇന്ത്യയെ നയിക്കുന്നതിനിടയേറ്റ പരിക്കിനെ തുടര്‍ന്നാണ് പന്തിന് സെപ്റ്റംബറിലെ മത്സരത്തിനിടയിലാണ് അദ്ദേഹത്തിന് പരിക്കേല്‍ക്കുന്നത്. ഫിറ്റ്നസിന്റെ അടിസ്ഥാനത്തിലായിരുന്നു പന്തിനെ ആദ്യഘട്ടത്തില്‍ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നത്.

നിലവില്‍ ബിസിസിഐ മെഡിക്കല്‍ ടീമിന്റെ നിരീക്ഷണത്തിലുള്ള താരം സുഖം പ്രാപിച്ചുവരുന്നുണ്ടെന്നും, മൂന്നാം മത്സരത്തില്‍ കളിക്കുന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്നും ബോര്‍ഡ് അറിയിച്ചു. നവംബര്‍ 19 മുതല്‍ ഡിസംബര്‍ 1 വരെ നടക്കാനിരിക്കുന്ന ഇന്ത്യയുടെ സീനിയര്‍ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി പന്തിന്റെ പരിക്ക് ആശങ്ക സൃഷ്ടിക്കുന്നുണ്ടെങ്കിലും, സീനിയര്‍ സ്‌ക്വാഡ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

പകരക്കാരനായി കുമാര്‍ കുഷാഗ്ര
റിഷഭ് പന്തിന്റെ പകരക്കാരനായി 21 കാരനായ ജാര്‍ഖണ്ഡ് വിക്കറ്റ് കീപ്പര്‍-ബാറ്റസ്മാന്‍ കുമാര്‍ കുഷാഗ്രയെ ആദ്യ രണ്ട് മത്സരങ്ങള്‍ക്കായി ടീമില്‍ ഉള്‍പ്പെടുത്തി. ദുലീപ് ട്രോഫി ഫൈനലിലും, ഇന്ത്യ എ ടീമിനായി ഓസ്‌ട്രേലിയ എ ടീമിനെതിരെയുള്ള മത്സരത്തിലും സെഞ്ചുറി നേടി മികച്ച ഫോമിലുള്ള താരമാണ് കുഷാഗ്ര. ധ്രുവ് ജുറെലാണ് ഇന്ത്യ എ ടീമിനെ നയിക്കുന്നത്.

ഇന്ത്യ എ പുതുക്കിയ സ്‌ക്വാഡ്: യശസ്വി ജയ്‌സ്വാള്‍, കെ എല്‍ രാഹുല്‍, ദേവ്ദത്ത് പടിക്കല്‍, രവിചന്ദ്രന്‍ സ്മരണ്‍, ധ്രുവ് ജുറെല്‍ (ക്യാപ്റ്റന്‍ / വിക്കറ്റ് കീപ്പര്‍), വാഷിംഗ്ടണ്‍ സുന്ദര്‍, അക്വിബ് നബി, ആകാശ് ദീപ്, അന്‍ഷുല്‍ കാംബോജ്, മാനവ് സുതര്‍, മുകേഷ് ചൗധരി, സായ് സുദര്‍ശന്‍, യാഷ് റാത്തോഡ്, മുകേഷ് കുമാര്‍, കുമാര്‍ കുഷാഗ്ര (വിക്കറ്റ് കീപ്പര്‍).

പര്യടന ഷെഡ്യൂള്‍
ഒന്നാം മത്സരം: ഒക്ടോബര്‍ 24-27, ലിങ്കണ്‍

രണ്ടാം മത്സരം: ഒക്ടോബര്‍ 31-നവംബര്‍ 3, ക്രൈസ്റ്റ്ചര്‍ച്ച്
മൂന്നാം മത്സരം: നവംബര്‍ 7-10, ലിങ്കണ്‍.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button