Uncategorized

ഡൽഹി ഒരു പോലീസ് സ്റ്റേറ്റായി മാറി; ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കാൻ പോലീസിനാകില്ല, സമരക്കാര്‍ക്കെതിരെ ക്രൂരമായ നടപടികളെന്ന് പിണറായി വിജയൻ

തിരുവനന്തപുരം: രാജ്യതലസ്ഥാനത്ത് ജനാധിപത്യവിരുദ്ധമായ നടപടികളാണ് നടക്കുന്നതെന്നും ഡൽഹി പൂർണ്ണമായും ഒരു പോലീസ് സ്റ്റേറ്റായി മാറിയെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഡൽഹിയിൽ ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ സമരത്തിൽ പങ്കെടുത്ത ശേഷം തിരുവനന്തപുരത്ത് തിരിച്ചെത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിഷേധിക്കാൻ ജനങ്ങൾക്ക് അവകാശമുണ്ടെന്ന് വ്യക്തമാക്കിക്കൊണ്ട് സുപ്രീം കോടതി തന്നെ വിഷയത്തിൽ ഇടപെട്ടിട്ടും, കോടതിയുടെ വാക്കുകൾക്ക് വില നൽകാൻ കേന്ദ്ര സർക്കാർ തയ്യാറായില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഡൽഹിയിൽ എല്ലായിടത്തും പോലീസും കേന്ദ്ര സേനകളും നിറഞ്ഞിരിക്കുകയാണെന്നും സഞ്ചാര സ്വാതന്ത്ര്യം പോലുമില്ലാത്ത അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു.

ജന്തർ മന്തറിൽ ആരും കടക്കാൻ പാടില്ലെന്ന കേന്ദ്ര നിലപാടിനെ ചോദ്യം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. എം.എ. ബേബി അടക്കമുള്ള നേതാക്കൾ കേരള ഹൗസിന് പുറത്തേക്ക് ഇറങ്ങിയപ്പോൾ തന്നെ പോലീസ് തടയുകയും ഓരോരുത്തരെയായി റാഞ്ചിയെടുക്കുകയുമായിരുന്നു. ജനറൽ സെക്രട്ടറിയെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു. കൊടും ക്രിമിനലുകളെ കൊണ്ടുപോകുന്നതുപോലെയാണ് ആദ്യം അറസ്റ്റ് ചെയ്തവരെ കൊണ്ടുപോയത്. തങ്ങളെ ബൊലേറോ ജീപ്പിലാണ് മണിക്കൂറുകളോളം എങ്ങോട്ടെന്നില്ലാതെ കൊണ്ടുപോയതെന്നും, ഉച്ചയ്ക്ക് 2.30-ഓടെ മന്ദിർ മാർഗ് സ്റ്റേഷനിൽ എത്തിച്ച ശേഷമാണ് പോലീസുകാർ കൊണ്ടുവന്ന ഭക്ഷണം തന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button