Uncategorized

മണത്തണ ചപ്പാരം ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കമാവും

മണത്തണ ചപ്പാരം ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കമാവും . 10 ദിവസത്തെ ആഘോഷ പരിപാടികളാണ് ഇത്തവണ ക്ഷേത്ര നവരാത്രി മണ്ഡപത്തിൽ നടക്കുന്നത്. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിര ശ്രീധരൻ ആഘോഷപരിപാടികൾ ഉദ്‌ഘാടനം ചെയ്യും. കൊട്ടിയൂർ ദേവസ്വം ചെയർമാൻ തിട്ടയിൽ നാരായണൻ നായർ, മുരിങ്ങോടി പുരളിമല മുത്തപ്പൻ ക്ഷേത്ര പ്രസിഡണ്ട് കെ കെ മോഹൻദാസ് തുടങ്ങിയ വിശിഷ്ടാതിഥികൾ ഉദ്‌ഘാടന സമ്മേളനത്തിൽ പങ്കെടുക്കും.
ആഘോഷപരിപാടികളുമായി ബന്ധപ്പെട്ട് ക്ഷേത്രത്തിൽ നടത്തിയ പത്രസമ്മേളനത്തിൽ ചപ്പാരം ഭഗവതിക്ഷേത്ര പരിപാലനസമിതി ജനറൽ സെക്രട്ടറി സി വിജയൻ, ക്ഷേത്രം രക്ഷാധികാരി ടി വാസുദേവൻ നായർ, ആഘോഷ കമ്മിറ്റി ജനറൽ കൺവീനർ കെ മുകുന്ദൻ മാസ്റ്റർ, ചപ്പാരം ഭഗവതിക്ഷേത്ര പരിപാലനസമിതി ട്രഷറർ കോലൻചിറ ഗംഗാധരൻ, ആഘോഷ കമ്മിറ്റി ജോയിന്റ് കൺവീനർ വി കെ രവീന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button