ഗ്യാനേഷ് കുമാറിനെതിരായ സമരം ഒറ്റക്കെട്ടായി മുന്നോട്ട് പോകും; രാഹുൽ ഗാന്ധിയുടെ വസതിയിൽ ഒത്തുചേർന്ന് പ്രതിപക്ഷം

ന്യൂഡല്‍ഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്‍ഡ്യ സഖ്യ എംപിമാര്‍ രാഹുല്‍ ഗാന്ധിയുടെ ഔദ്യോഗിക വസതിയില്‍ ഒത്തുചേര്‍ന്നു. വൈകിട്ട് നടത്തിയ ചായസല്‍ക്കാരത്തിന് ശേഷം നേതാക്കന്മാര്‍ മാധ്യമങ്ങളെ കണ്ടു. വിദ്യാര്‍ത്ഥി സംഘടനാ നേതാക്കളും പൗരസമൂഹ പ്രതിനിധികളും സല്‍ക്കാരത്തിനായി എത്തിച്ചേര്‍ന്നുഗ്യാനേഷ്‌കുമാറിന്റെ രാജിക്കായി പ്രക്ഷോഭം തുടരുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ മാധ്യമങ്ങളോട് പറഞ്ഞു. സമരങ്ങള്‍ വലിയ വിജയമാണെന്നും ഇതിനുമുമ്പ് ഇത്രയധികം ആളുകള്‍ ഇങ്ങനെ പങ്കെടുത്തിട്ടില്ലെന്നും ഖര്‍ഗെ പറഞ്ഞു. വോട്ട് ചോരി തുറന്ന് കാട്ടാന്‍ എല്ലാവരും തയ്യാറാണെന്നും ഇന്‍ഡ്യാ സഖ്യം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. രാജ്യത്ത് ജനാധിപത്യം തകര്‍ന്നതായും അത് തിരിച്ച് പിടിക്കാനുള്ള പോരാട്ടമാണ് നടത്തുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ജന്തര്‍മന്തറിനെ സമരങ്ങളുടെ വേദിയാകുന്നതില്‍ മാറ്റി നിര്‍ത്തിയെന്നും ജനാധിപത്യ അവകാശം പുനസ്ഥാപിക്കാന്‍ ഒറ്റകെട്ടായി സമരം ചെയ്യുമെന്നും രാഹുല്‍ ഗാന്ധി




