Uncategorized

കെ​എ​സ്ആ​ർ​ടി​സി കാ​ർ​ഗോ ലോ​ജി​സ്റ്റി​ക്‌​സ് സ​ർ​വീ​സ് തു​ട​ങ്ങി

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ർ​ടി​സി കാ​ർ​ഗോ ലോ​ജി​സ്റ്റി​ക്‌​സ് സ​ർ​വീ​സ് ഗ​താ​ഗ​ത​മ​ന്ത്രി സി.​പി. ജോ​ൺ ഫ്‌​ളാ​ഗ് ഓ​ഫ് ചെ​യ്തു. ആ​ദ്യ​ഘ​ട്ട​ത്തി​ൽ അ​ഞ്ച് വാ​ഹ​ന​ങ്ങ​ളി​ൽ ആ​രം​ഭി​ക്കു​ന്ന കാ​ർ​ഗോ സേ​വ​നം ഘ​ട്ടം​ഘ​ട്ട​മാ​യി വി​പു​ലീ​ക​രി​ക്കും.

നി​ല​വി​ലു​ള്ള ലോ​ജി​സ്റ്റി​ക് ശൃം​ഖ​ല കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും ടി​ക്ക​റ്റി​ത​ര വ​രു​മാ​നം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും പു​തി​യ സം​വി​ധാ​നം സ​ഹാ​യ​ക​മാ​കും. ഭാ​വി​യി​ൽ നൂ​റി​ല​ധി​കം ട്ര​ക്കു​ക​ളു​ള്ള വ​ലി​യൊ​രു ഫ്‌​ളീ​റ്റാ​യി കെ​എ​സ്ആ​ർ​ടി​സി മാ​റു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

ഡ​ൽ​ഹി​യി​ൽ​നി​ന്ന് എ​യ​ർ ഇ​ന്ത്യ​യു​ടെ വി​മാ​ന​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം എ​യ​ർ​പോ​ർ​ട്ടി​ലെ​ത്തി​യ മൊ​ബൈ​ൽ ഫോ​ണു​ക​ളാ​ണ് ആ​ദ്യ​മാ​യി കെ​എ​സ്ആ​ർ​ടി​സി​യു​ടെ ട്ര​ക്കി​ൽ എ​റ​ണാ​കു​ള​ത്തേ​ക്ക് ക​യ​റ്റി​യ​യ​ച്ച​ത്. സ്‌​കോ​ർ​പ്പി​യോ​ൺ കാ​ർ​ട്ട് ലോ​ജി​സ്റ്റി​ക്സും കാ​ർ​ഗോ കാ​ർ​ട്ട് ലോ​ജി​സ്റ്റി​ക്സു​മാ​ണ് കാ​ർ​ഗോ സേ​വ​ന​ത്തി​നാ​യി കെ​എ​സ്ആ​ർ​ടി​സി​ക്ക് പി​ന്തു​ണ ന​ൽ​കു​ന്ന​ത്.

തി​രു​വ​ന​ന്ത​പു​രം ഡൊ​മ​സ്റ്റി​ക് എ​യ​ർ​പോ​ർ​ട്ട് കാ​ർ​ഗോ ടെ​ർ​മി​ന​ലി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ വാ​ർ​ഡ് കൗ​ൺ​സ​ല​ർ ഷീ​ബ പാ​ട്രി​ക് അ​ധ്യ​ക്ഷ​യാ​യി. കെ​എ​സ്ആ​ർ​ടി​സി. മാ​നേ​ജിംഗ് ഡ​യ​റ​ക്ട​റും ചെ​യ​ർ​മാ​നു​മാ​യ ഡോ. ​പി.​എ​സ്. പ്ര​മോ​ജ് ശ​ങ്ക​ർ, ചീ​ഫ് എ​യ​ർ​പോ​ർ​ട്ട് ഓ​ഫി​സ​ർ പി.​കെ. അ​ജു തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button