Uncategorized

രണ്ട് ഐഎഎസ് ഉദ്യോഗസ്ഥർ തമ്മിൽ തർക്കമില്ലെന്ന് മന്ത്രി കെഎം ഷാജി; ‘രണ്ട് ഉത്തരവുകൾ ഇറങ്ങിയതിൽ അസ്വാഭാവികതയില്ല

പത്തനംതിട്ട: രണ്ട് ഐഎഎസ് ഉദ്യോഗസ്ഥർ തമ്മിൽ തർക്കമില്ലെന്ന് മന്ത്രി കെഎം ഷാജി. രണ്ട് ഉത്തരവുകൾ ഇറങ്ങിയതിൽ അസ്വാഭാവികതയില്ലെന്നും ഇനിയും ഉത്തരവുകൾ ഇറങ്ങാനുണ്ടെന്നും മന്ത്രി പറഞ്ഞു. ഉദ്യോ​ഗസ്ഥർ തമ്മിൽ തർക്കമില്ല, ചലഞ്ച് മാത്രമാണ്. ടിവി അനുപമയും ദിവ്യ എസ് അയ്യരും തമ്മിലുള്ള തർക്കത്തെക്കുറിച്ചായിരുന്നു മന്ത്രിയുടെ പ്രതികരണം. മാലിന്യനിർമാർജനത്തിന്റെ കാര്യത്തിൽ എല്ലാവരും തമ്മിൽ ചലഞ്ച് നല്ലതാണ്. നാട്ടുകാരും അത് ഏറ്റെടുക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

മാലിന്യ മുക്ത കേരളം പരിപാടിയിൽ ഉന്നത ഉദ്യോഗസ്ഥരുടെ പോര് രൂക്ഷമായതോടെയാണ് മാലിന്യനിർമാർജനത്തിന് തദ്ദേശ വകുപ്പിന്റേതായി രണ്ട് പദ്ധതികൾ ആവിഷ്കരിക്കുകയായിരുന്നു. നിർമ്മലം പദ്ധതിക്ക് പുറമെ ഐസി 100 ചലഞ്ച് എന്ന പേരിലും പദ്ധതി ആരംഭിച്ചു. തദ്ദേശ വകുപ്പ് സെക്രട്ടറി ടിവി അനുപമയും പ്രിൻസിപ്പൽ ഡയറക്ടർ ദിവ്യ എസ് അയ്യരും തമ്മിലെ തർക്കമാണ് കാരണമെന്ന് പറയുന്നു. ടിവി അനുപമയുടെ നേതൃത്വത്തിൽ പ്രഖ്യാപിച്ച നിർമലം പരിപാടിയിൽ തനിക്ക് പ്രാധാന്യമില്ലെന്ന് ദിവ്യ എസ് അയ്യർ മന്ത്രിയെ കണ്ടു പരാതി അറിയിച്ചു. പിന്നാലെയാണ് ഐസി 100 എന്ന പദ്ധതി പ്രഖ്യാപിച്ചത്. പ്രിൻസിപ്പൽ ഡയറക്ടർക്ക് പ്രാതിനിധ്യം ഇല്ലെന്ന പരാതി പരിഹരിക്കാനാണ് രണ്ടു പദ്ധതി പ്രഖ്യാപിക്കേണ്ടി വന്നത്. ഐസി 100 പദ്ധതിയിൽ വകുപ്പ് സെക്രട്ടറി അനുപമയ്ക്ക് റോൾ ഇല്ലെന്നും ആക്ഷേപമുയർന്നു.

വാര്‍ത്ത പുറത്ത് വന്നതോടെ എന്നാൽ രണ്ടും വ്യത്യസ്ത പരിപാടികളാണെന്നായിരുന്നു തദ്ദേശവകുപ്പിന്‍റെ വിശദീകരണം. ഒക്ടോബർ രണ്ടിന് പറവൂരിൽ മുഖ്യമന്ത്രിയാണ് നിർമ്മലം പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചത്. സർക്കാറിന്‍റെ 100 ദിന കർമ്മപരിപാടിയുടെ ഭാഗമായുള്ള പൊതുജനപങ്കാളിത്തതോടെയുള്ള ക്യാമ്പയിൻ എന്നാണ് വിശേഷിപ്പിച്ചത്. 2031 വരെ നീളുന്ന വിപുലമായ പ്രവർത്തനങ്ങളാണ് ലക്ഷ്യം. നിർമ്മലം പുതുയുഗ ശുചിത്ര കേരളം പദ്ധതിയുടെ ഉത്തരവിറക്കിയത് തദ്ദേശ വകുപ്പ് സെക്രട്ടറി ടിവി അനുപമയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button