ഡൽഹിയിൽ കെട്ടിടം തകർന്ന സംഭവം: മരണ സംഖ്യ നാലായി; എട്ട് പേർക്ക് പരിക്ക്

ന്യൂഡൽഹി: ഡല്‍ഹിയിലെ സീമാപുരിയില്‍ കെട്ടിടം തകര്‍ന്ന അപകടത്തില്‍ മരണം നാലായി. മരിച്ചവരില്‍ ഗര്‍ഭിണിയായ സ്ത്രീയും കുഞ്ഞുമുണ്ട്. തല വേര്‍പെട്ട നിലയിലായിരുന്നു ഒന്നര വയസുള്ള കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. ഗുരുതരമായി പരിക്കേറ്റ എട്ടുപേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കെട്ടിടം തകര്‍ന്ന് വീണതിന്റെ കാരണം ഇതുവരെയും വ്യക്തമായിട്ടില്ല. നാല് നില കെട്ടിടത്തിന്റെ മുന്‍ഭാഗമാണ് ഇടിഞ്ഞുവീണത്. ഇന്നലെ വൈകിട്ട് 3:15 ഓടെയാണ് അപകടമുണ്ടായത്. നാല് ഫയര്‍ഫോഴ്‌സ് വാഹനങ്ങള്‍ ഉടന്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്നു.
ഇക്കഴിഞ്ഞ സെപ്റ്റംബര്‍ ആറിനായിരുന്നു സത്യനികേതനില്‍ ആണ്‍കുട്ടികളുടെ പിജിയായി പ്രവര്‍ത്തിച്ചിരുന്ന ‘ഹോസ്റ്റല്‍ ഡേയ്സ്’ എന്ന കെട്ടിടം തകര്‍ന്ന് വീണ് അപകടമുണ്ടായത്. അപകടത്തില്‍ ഏഴ് പേരായിരുന്നു കൊല്ലപ്പെട്ടത്. പതിനഞ്ച് മുറികളായിരുന്നു കെട്ടിടത്തില്‍ ഉണ്ടായിരുന്നത്. ഒരു മുറിയില്‍ രണ്ട് മുതല്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ വരെയായിരുന്നു താമസിച്ചിരുന്നത്. അനധികൃതമായി അധികം നിലകള്‍ സ്ഥാപിച്ചതാണ് സത്യനികേതനിലെ കെട്ടിടത്തിന്റെ തകര്‍ച്ചയ്ക്ക് കാരണമായതെന്ന് പൊലീസ് എഫ്ഐആറില്‍ പറഞ്ഞിരുന്നു.




