Uncategorized

നീറ്റ് പ്രതിഷേധം: പൊലീസ് അതിക്രമങ്ങളിൽ അന്വേഷണം നടത്താൻ ഉന്നതാധികാര സമിതി രൂപവത്കരിച്ച് സുപ്രീംകോടതി

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഡൽഹിയിലെ ജന്തർമന്തറിലും മറ്റു സംസ്ഥാനങ്ങളിലും നടന്ന പ്രതിഷേധങ്ങൾക്കിടെ പൊലീസ് അതിക്രമമുണ്ടായെന്ന ആരോപണങ്ങൾ അന്വേഷിക്കാൻ സുപ്രീംകോടതി അഞ്ചം​ഗ ഉന്നതാധികാര സമിതി രൂപവത്കരിച്ചു. മുൻ സുപ്രീംകോടതി ജഡ്ജിയായ ജസ്റ്റിസ് ആർ. സുഭാഷ് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള അഞ്ചം​ഗ അന്വേഷണ സമിതിയാണ് രൂപവത്കരിച്ചത്. പഞ്ചാബ് ഹരിയാണ ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് രവിശങ്കർ ഝാ, ഡൽഹി ഹൈക്കോടതി മുൻ ജഡ്ജിയായ ജസ്റ്റിസ് ഷാലീന്ദർ കൗർ, മുൻ സിബിഐ ഡയറക്ടർ ഋഷി കുമാർ ശുക്ല, മേഘാലയയിലെ റിട്ട. ഡിജിപി എൽ. ആർ. ബിഷ്ണോയി എന്നിവരാണ് സമിതിയിലെ മറ്റ് അം​ഗങ്ങൾ.

നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾക്കിടെ പൊലീസ്, അർധസൈനിക വിഭാ​ഗങ്ങൾ, മറ്റ് സുരക്ഷാ സേനകൾ എന്നിവരിൽനിന്ന് സമരക്കാർക്ക് നേരേ അതിക്രമമുണ്ടായെന്ന ആരോപണങ്ങളിലാണ് സമിതി അന്വേഷണം നടത്തുക. ഇതിൽ സ്ത്രീകൾക്കെതിരേ നടന്ന അതിക്രമങ്ങളുമായി ബന്ധപ്പെട്ട് പ്രത്യേകം അന്വേഷണം നടത്തണമെന്നും ഇതിന് മുൻ​ഗണന നൽകണമെന്നും സുപ്രീംകോടതി നിർദേശിച്ചിട്ടുണ്ട്. ഇതിനുപുറമേ സമരക്കാർക്ക് നേരേ പെല്ലറ്റ് ​ഗൺ ഉപയോ​ഗിച്ചത്, ഇലക്ട്രിക് ബാറ്റൺ പ്രയോ​ഗം, ലാത്തിച്ചാർജ് തുടങ്ങിയവയിലും അന്വേഷണമുണ്ടാകും

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button