Uncategorized

ചെങ്ങന്നൂർ മുളക്കുഴ സ്വദേശിയായ യുവാവ് റാസൽഖൈമയിൽ വാഹനാപകടത്തിൽ മരിച്ചു

ചെങ്ങന്നൂർ(ആലപ്പുഴ): യുഎഇയിലെ റാസൽഖൈമയിലുണ്ടായ വാഹനാപകടത്തിൽ മുളക്കുഴ സ്വദേശിയായ യുവാവ് മരിച്ചു. മുളക്കുഴ പെരിങ്ങാല തുണ്ടത്തിൽ പരേതനായ സനലിന്റെ മകൻ സനത് സനൽ (24) ആണ് മരിച്ചത്.

കഴിഞ്ഞ വ്യാഴാഴ്ച രാത്രി ഒമ്പതോടെയായിരുന്നു അപകടം. ഫുട്പാത്തിലൂടെ നടന്നുപോകുകയായിരുന്ന സനതിനെ പിറകിൽനിന്ന് അമിതവേഗതയിലെത്തിയ കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സനതിനെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ച പുലർച്ചെ നാലോടെ മരണം സംഭവിച്ചു.

സംസ്കാരം ബുധനാഴ്ച വൈകിട്ട് മൂന്നിന് വീട്ടുവളപ്പിൽ നടക്കും. അമ്മ: സുജ. സഹോദരൻ: സംഗീത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button