Uncategorized
‘RSS GO BACK’; കാസർകോട് കേന്ദ്ര സർവകലാശാലയിൽ വന്ദേമാതരം സെമിനാറിനിടെ പ്രതിഷേധം; കൂക്കി വിളിച്ച് വിദ്യാർത്ഥികൾ

കാസര്‍കോട്: കാസര്‍കോട് കേന്ദ്ര സര്‍വകലാശാലയില്‍ വന്ദേമാതരം സെമിനാറിനിടെ വിദ്യാര്‍ത്ഥി പ്രതിഷേധം. അധ്യാപകനായ ശ്രീകുമാര്‍ സെമിനാര്‍ പ്രസന്റേഷന്‍ നടത്തുന്നതിനിടെ വിദ്യാര്‍ത്ഥികള്‍ ഹാളിലേക്ക് കടന്നുവരികയും പ്രതിഷേധിക്കുകയുമായിരുന്നു. ആര്‍എസ്എസ് ഗോ ബാക്ക് എന്ന മുദ്രാവാക്യം വിദ്യാര്‍ത്ഥികള്‍ ഉയര്‍ത്തി. ഇതിന് പുറമേ വിദ്യാര്‍ത്ഥികള്‍ കൂക്കി വിളിക്കുകയും ഷൂ ഉയര്‍ത്തുകയും ആസാദി മുദ്രാവാക്യവും മുഴക്കി. ഇതോടെ സെമിനാര്‍ പ്രസന്റേഷന്‍ നിര്‍ത്തിവെച്ചു.




