Uncategorized

ബണ്ട് റോഡിന്‍റെ സംരക്ഷണഭിത്തി ആറ്റിലേക്ക് മറിഞ്ഞു, തകർന്നത് തൈത്തറപ്പടി – ഈഴക്കടവ് റോഡ്; അപകടഭീഷണിയിൽ പ്രദേശവാസികൾ

മാന്നാർ: ചെന്നിത്തല തൈത്തറപ്പടി – ഈഴക്കടവ് ബണ്ട് റോഡിന്‍റെ ഒരു ഭാഗത്തെ സംരക്ഷണഭിത്തി ഇടിഞ്ഞ് അച്ചൻകോവിലാറ്റിലേക്ക് മറിഞ്ഞു. എം എൽ എ സജി ചെറിയാന്‍റെ ശ്രമഫലമായി ഹാർബർ എൻജിനീയറിങ് ഫണ്ട് ഉപയോഗിച്ച് 2018- 2021 കാലയളവിൽ നിർമ്മാണം പൂർത്തിയാക്കിയ ബണ്ട് റോഡാണിത്. ലാൻഡ് ഡെവലപ്മെന്‍റ് ഡിപ്പാർട്ട്മെന്‍റ് നിർമ്മിച്ച സംരക്ഷണഭിത്തിയാണ് അടിയിൽ നിന്നും മണ്ണ്‌‌ ഒലിച്ചുപോയതിനെ തുടർന്ന് ഞായറാഴ്ച വൈകിട്ടോടെ തകർന്ന് ആറ്റിലേക്ക് പതിച്ചത്. ഇതിന് മുകളിൽ സുരക്ഷയ്ക്കായി സ്ഥാപിച്ചിരുന്ന ഇരുമ്പ് വേലിയും ഇതോടൊപ്പം തകർന്നുവീണു.
ചെന്നിത്തല തൃപ്പെരുന്തുറ ഗ്രാമപഞ്ചായത്തിലെ 13-ാം വാർഡിലുള്ള ഈഴക്കടവ് ബണ്ട് റോഡ് ഇതോടെ പൂർണ്ണമായും സഞ്ചാരയോഗ്യമല്ലാതായി. ചുറ്റുപാടുകളിലെ വീടുകൾക്കും നാട്ടുകാരുടെ ജീവനും ഇത് കനത്ത ഭീഷണിയായിരിക്കുകയാണ്. പഞ്ചായത്ത് പ്രസിഡന്‍റ് വി ബിനുരാജ്, ബ്ലോക്ക് പഞ്ചായത്തംഗം ആർ സഞ്ജീവൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പ്രദീപ്, ഷിബു കിളിയമ്മൻതറ, സേവ്യർ എന്നിവർ തകർന്ന പ്രദേശം സന്ദർശിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button