Uncategorized

പത്തു വയസുകാരനെ മര്‍ദിച്ച കേസ്; രണ്ടാനച്ഛന്‍ അറസ്റ്റില്‍

കൊച്ചി: പത്തു വയസുകാരനെ മര്‍ദിച്ച കേസില്‍ രണ്ടാനച്ഛന്‍ അറസ്റ്റില്‍. സ്വകാര്യ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ആയ മൂവാറ്റുപുഴ സ്വദേശി മുഹമ്മദ് നസീം സിദ്ദിഖിനെ ഇടത്തല പൊലിസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മുതല്‍ ഫെബ്രുവരി വരെയുള്ള ആറു മാസത്തോളമായി കുട്ടിയെ നിരന്തരമായി മര്‍ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി.അമ്മയെ തല്ലുന്നത് തടഞ്ഞതിനാല്‍ തന്നെ ക്രൂരമായി മര്‍ദിച്ചത്. ഈ വര്‍ഷം ജൂലൈയില്‍ തന്നെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസ് എടുത്തിരുന്നുവെങ്കിലും ഇയാള്‍ ഒളിവില്‍ പോകുകയും മുന്‍കൂര്‍ ജാമ്യം തേടി പ്രതി കോടതിയെ സമീപിച്ചിരുന്നു. ജാമ്യാപേക്ഷ കോടതി തളളിയതോടെയാണ് ഇന്ന് രാവിലെ ഇടത്തല പൊലിസ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button