Uncategorized
കെഎസ്ആര്‍ടിസി യാര്‍ഡിലെ മെറ്റല്‍ മോഷ്ടിച്ചതായി പരാതി;ഒമ്പത് ലോഡ് കല്ലുകള്‍ നഷ്ടപ്പെട്ടതായി വിജിലന്‍സ് പ്രാഥമിക കണ്ടെത്തല്‍; പോലീസ് അന്വേഷണം ആവശ്യപ്പെട്ട് എഐടിയുസി

മാനന്തവാടി: മാനന്തവാടി കെഎസ്ആര്‍ടിസി ഗാരേജിലെ യാര്‍ഡ് നവീകരണ പ്രവൃത്തിക്കിടെ വര്‍ഷങ്ങളായി യാര്‍ഡില്‍ പാകിയിരുന്ന പഴയ മെറ്റല്‍ ഉള്‍പ്പെടെയുള്ള സാമഗ്രികള്‍ കാണാതായതായി പരാതി. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി എടിഒ മാനന്തവാടി പോലീസില്‍ പരാതി നല്‍കി. നേരത്തെ നിലത്ത് പാകിയിരുന്ന വലിയ മെറ്റല്‍, കോറിവേസ്റ്റ് , മണ്ണ് തുടങ്ങിയവ
യാര്‍ഡ് നവീകരണത്തിന്റെ മുന്നോടിയായി
നീക്കം ചെയ്ത് വരുന്നുണ്ട്. ഇവയില്‍ ഒരു വിഭാഗം അനധികൃതമായി പുറത്തേക്ക് കൊണ്ടുപോയതായാണ് ആരോപണം.




