Uncategorized

കുതിരക്കച്ചവടത്തിലൂടെയോ വഴിവിട്ട മാര്‍ഗങ്ങളിലൂടെയോ കോര്‍പ്പറേഷന്‍ ഭരണം പിടിക്കാനില്ല’; വി ശിവന്‍കുട്ടി

തിരുവനന്തപുരം: കുതിരക്കച്ചവടത്തിലൂടെയോ വഴിവിട്ട മാര്‍ഗ്ഗങ്ങളിലൂടെയോ തിരുവനന്തപുരം കോർപ്പറേഷൻ ഭരണം പിടിക്കാനില്ലെന്ന് സിപിഐഎം നേതാവ് വി ശിവന്‍കുട്ടിഞ്ഞു. കൗണ്‍സിലര്‍ സ്ഥാനത്ത് നിന്നുള്ള ആർ ശ്രീലേഖയുടെ രാജിക്ക് പിന്നാലെയാണ് പ്രതികരണം. ജനഹിതവും ജനാധിപത്യ മര്യാദകളും ഉയര്‍ത്തിപ്പിടിച്ചു മാത്രമേ ഭരണം നേടൂവെന്നും കൃത്യമായ സമയത്ത് ജനാധിപത്യ മാര്‍ഗ്ഗത്തിലൂടെ നഗരസഭാ ഭരണം തിരിച്ചുപിടിക്കുമെന്നും ശിവന്‍കുട്ടി പറഞ്ഞു.

ശ്രീലേഖയുടെ രാജി നഗരസഭാ ഭരണത്തിന്റെ സമ്പൂര്‍ണ്ണ തകര്‍ച്ചയാണെന്നും ശിവന്‍കുട്ടി പ്രതികരിച്ചു. കുറച്ചെങ്കിലും രാഷ്ട്രീയ മാന്യത ബാക്കിയുണ്ടെങ്കില്‍ ആ രാജിക്കത്ത് പരസ്യപ്പെടുത്താന്‍ തയ്യാറാകണമെന്നും ഉന്നത സ്ഥാനങ്ങള്‍ക്കായി നടത്തുന്ന വിലപേശലിന്റെ ഭാഗമായാണ് ഈ രാജി നാടകമെന്നും ശിവന്‍കുട്ടി വിമർശിച്ചു.ഇന്ന് ഉച്ചയോടെയാണ് ബിജെപി നേതാവ് ആര്‍ ശ്രീലേഖ തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ചതായി വാര്‍ഡ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അറിയിച്ചത്. വ്യക്തിപരമാണ് രാജിയെന്നായിരുന്നു വിശദീകരണം. സെപ്റ്റംബര്‍ 30ന് മേയര്‍ വി വി രാജേഷിന് കൗണ്‍സിലര്‍ സ്ഥാനത്തു നിന്ന് സ്വകാര്യ കാരണങ്ങള്‍ കൊണ്ട് രാജി വെക്കുന്നതായി അറിയിച്ച് കത്ത് നല്‍കിയെന്ന് അവര്‍ പറഞ്ഞു. കോപ്പി ജില്ലാ കളക്ടര്‍ക്ക് തിങ്കളാഴ്ച നല്‍കുമെന്നും ശ്രീലേഖ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ആര്‍ ശ്രീലേഖ രാജിവെച്ച വിവരം അറിഞ്ഞത് വാര്‍ത്തകളിലൂടെയാണ് എന്നായിരുന്നു മേയര്‍ വി വി രാജേഷും ഡെപ്യൂട്ടി മേയര്‍ ആശാനാഥും പ്രതികരിച്ചത്. ശ്രീലേഖയുടെ രാജിയോടെ തിരുവനന്തപുരം കോർപ്പറേഷൻ ഭരണം പ്രതിസന്ധിയിലായിരിക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button