നിര്‍ത്തിയിട്ട ട്രക്കില്‍ കാറിടിച്ച് അപകടം; ജാര്‍ഖണ്ഡ് മന്ത്രിയുടെ മകൾ ഉൾപ്പെട നാല് പേർക്ക് ദാരുണാന്ത്യം

റാഞ്ചി: ജാര്‍ഖണ്ഡ് ഗ്രാമവികസന മന്ത്രിയും കോൺഗ്രസ് നേതാവുമായ ദീപിക പാണ്ഡേ സിങ്ങിന്റെ മകള്‍ക്ക് റോഡപകടത്തില്‍ ദാരുണാന്ത്യം. ജംഷഡ്പൂരില്‍ നടന്ന അപകടത്തിലാണ് മന്ത്രിയുടെ മകള്‍ തൃഷ സിങ് മരിച്ചത്. അപകടത്തിൽ തൃഷ ഉൾപ്പടെ നാല് പേരാണ് മരിച്ചത്. മറൈന്‍ ഡ്രൈവില്‍ വഴിയരികില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കില്‍ തൃഷ സഞ്ചരിച്ച കാര്‍ വന്നിടിക്കുകയായിരുന്നു.അപകടത്തിന്റെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെയായിരുന്നു സംഭവം. അപകട വിവരം അറിഞ്ഞ് സംഭവസ്ഥലത്തെത്തിയ പൊലീസ് നാലു പേരെയും സമീപത്തുള്ള എംജിഎം ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇവർ മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. സംഭവത്തില്‍ മുഖ്യമന്ത്രി ഹേമന്ത് സോറന്‍, മന്ത്രി ഇര്‍ഫാന്‍ അന്‍സാരി തുടങ്ങിയവര്‍ അനുശോചനം അറിയിച്ചിട്ടുണ്ട്.
മന്ത്രി ദീപികയ്ക്കുണ്ടായ നഷ്ടം നികത്താന്‍ കഴിയാത്തതാണെന്നും ദുഃഖിതരായ കുടുംബാംഗങ്ങള്‍ക്ക് ഈ നഷ്ടം സഹിക്കാനുള്ള ശക്തി ദൈവം നല്‍കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നുവെന്നും മന്ത്രി ഇര്‍ഫാന്‍ അന്‍സാരി എക്‌സില്‍ കുറിച്ചു. അതേസമയം മന്ത്രിയുടെ മകളുടെ അടക്കമുള്ള മരണത്തില്‍ ആഴത്തിലുള്ള വേദനയുണ്ടെന്നും വാക്കുകള്‍ക്കൊണ്ട് ഈ നഷ്ടം നികത്താനാവില്ലെന്നും അനുശോചനം അറിയിച്ചു കൊണ്ട് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



