Uncategorized
ഇന്ത്യയിലെ അതിവേഗ ചികിത്സാസൗകര്യം, അമ്പരന്ന് യൂറോപ്യൻ ഡോക്ടർമാർ; ഇന്ത്യൻ ഡോക്ടറുടെ വിഡിയോ വൈറൽ

ഇന്ത്യയിലെ ആരോഗ്യപരിപാലന രംഗത്തെ അതിവേഗ ലഭ്യതയും ചികിത്സാ സൗകര്യങ്ങളും കേട്ട് തന്റെ യൂറോപ്യൻ സഹപ്രവർത്തകർ അമ്പരന്ന് പോയെന്ന ഇന്ത്യൻ ഡോക്ടറുടെ വെളിപ്പെടുത്തൽ വൈറൽ. ഓങ്കോളജിസ്റ്റായ ഡോ. പാലക് ഭട്ട് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.ഇന്ത്യയിൽ രോഗനിർണ്ണയവും ചികിത്സയും പെട്ടെന്ന്
യൂറോപ്പിൽ നടന്ന പാലിയേറ്റീവ് കെയർ സമ്മേളനത്തിനിടെ സഹപ്രവർത്തകരുമായി നടത്തിയ സൗഹൃദ സംഭാഷണത്തിനിടയിലാണ് ഡോക്ടർ ഇന്ത്യൻ ആരോഗ്യ സംവിധാനത്തിന്റെ മികവ് ചൂണ്ടിക്കാണിച്ചത്. പാശ്ചാത്യ രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ രോഗികൾക്ക് വളരെ വേഗത്തിൽ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരെ കാണാനും രോഗനിർണ്ണയ പരിശോധനകൾ പൂർത്തിയാക്കി ചികിത്സ ആരംഭിക്കാനും സാധിക്കുന്നുണ്ടെന്ന വസ്തുത യൂറോപ്യൻ ഡോക്ടർമാർക്ക് വിശ്വസിക്കാൻ പോലുമായില്ലെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.




