Uncategorized

യുഎസിൽ വാഹനാപകടത്തിൽ ഇന്ത്യൻ ടെക്കി യുവതിക്ക് ദാരുണാന്ത്യം; സംഭവം നാട്ടിലേക്ക് വരാനിരിക്കെ

ന്യൂയോർക്ക്: ഇന്ത്യൻ യുവതി യുഎസിൽ വാഹനാപകടത്തിൽ മരിച്ചു. യുഎസിൽ സോഫ്റ്റ് വെയർ എൻജിനീയറായ തെലങ്കാന രം​ഗറെഡ്ഡി സ്വദേശി ശ്രീപതി ദീപ റെഡ്ഡിയാണ് ന്യൂജേഴ്സിയിലുണ്ടായ വാഹനാപകടത്തിൽ മരിച്ചത്.

ശ്രീപതി ഓടിച്ചിരുന്ന കാർ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചെന്നാണ് റിപ്പോർട്ട്. ​ഗുരുതരമായി പരിക്കേറ്റ യുവതി സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചിരുന്നു. അപകടത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

തെലങ്കാന സ്വദേശിയായ ശ്രീപതി ഭർത്താവ് രാമകൃഷ്ണ റെഡ്ഡിക്കൊപ്പം 2008 മുതൽ യുഎസിലാണ് താമസം. രണ്ടുപേരും സോഫ്റ്റ് വെയർ എൻജിനീയർമാരാണ്. ദമ്പതിമാർക്ക് രണ്ട് പെൺമക്കളുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button