Uncategorized

കർണാടകയിൽ മുസ്‌ലിം വോട്ടർമാരെ ഒഴിവാക്കാൻ പൂരിപ്പിച്ച ഫോം-7 വ്യാപകമായി വിതരണം ചെയ്തെന്ന് പരാതി

ബെലഗാവി: കർണാടകയിലെ ബെലഗാവിയിൽ വോട്ടർപട്ടികയിൽ നിന്ന് മുസ്‌ലിം വോട്ടർമാരെ കൂട്ടത്തോടെ നീക്കം ചെയ്യാനായി വ്യാജ ഫോം-7 വ്യാപകമായി വിതരണം ചെയ്‌തതായി പരാതി. പേരുകൾ ഒഴിവാക്കാനുള്ള അപേക്ഷകളിൽ നിർബന്ധപൂർവം ഒപ്പുവെക്കാൻ രണ്ടുപേർ തങ്ങളുടെ മേൽ കടുത്ത സമ്മർദം ചെലുത്തിയതായി ബൂത്ത് ലെവൽ ഓഫീസർമാർ (ബിഎൽഒ) വെളിപ്പെടുത്തി.ബെലഗാവി നോർത്ത് നിയമസഭാ മണ്ഡലത്തിലെ ആറോളം പോളിങ് സ്റ്റേഷനുകളിലാണ് വോട്ടർമാരുടെ വിവരങ്ങൾ നേരത്തെ തന്നെ പ്രിൻ്റ് ചെയ്‌ത്‌ തയ്യാറാക്കിയ ഫോം-7 അപേക്ഷകൾ എത്തിയത്. വീരഭദ്ര നഗറിലെ 194, 195, 196, 199 എന്നീ പോളിങ് ബൂത്തുകളിലും ഷെട്ടിഗലിയിലെ ഗവൺമെന്റ് കന്നഡ ഹയർ പ്രൈമറി സ്‌കൂളിലെ 209, 210 ബൂത്തുകളിലുമാണ് സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടത്.ബെലഗാവി കോർപ്പറേഷൻ ജീവനക്കാരെന്ന വ്യാജേന എത്തിയ രണ്ട് യുവാക്കളാണ് മുൻകൂട്ടി പ്രിന്റ് ചെയ്‌ത ഫോമുകളുമായി ബിഎൽഒമാരെ സമീപിച്ചത്. ഒഴിവാക്കേണ്ട മുസ്ലിം വോട്ടർമാരുടെ പൂർണ വിവരങ്ങൾ ഫോമുകളിൽ അച്ചടിച്ചിട്ടുണ്ടായിരുന്നു.

എന്നാൽ ആക്ഷേപം ഉന്നയിക്കുന്ന പരാതിക്കാരുടെ പേരുകൾ കൈപ്പടയിൽ എഴുതുകയോ ശൂന്യമായി വിടുകയോ ചെയ്‌ നിലയിലായിരുന്നു.

ഉദ്യോഗസ്ഥൻ്റെ വ്യാജപേരിലും ഭീഷണി

അപേക്ഷകൾ ഉടൻ ഒപ്പിട്ടു നൽകണമെന്ന് യുവാക്കൾ ആവശ്യപ്പെട്ടെങ്കിലും വർഷങ്ങളായി പ്രദേശത്ത് താമസിക്കുന്ന വോട്ടർമാരാണെന്ന് ചൂണ്ടിക്കാട്ടി ബിഎൽഒമാർ ഒപ്പിടാൻ വിസമ്മതിച്ചു. ഇതോടെ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർ ഉദയകുമാർ ബസവന്തപ്പ തലവാർ ആണെന്ന് അവകാശപ്പെട്ട് ഒരാളെ ഫോണിൽ വിളിച്ച് ബിഎൽഒമാരോട് ഫോമുകളിൽ ഒപ്പിടാൻ ഇവർ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ, സംഭവത്തിൽ തൻ്റെ പേര് വ്യാജമായി ഉപയോഗിച്ചതാണെന്നും ആർക്കും ഇത്തരം നിർദേശങ്ങൾ നൽകിയിട്ടില്ലെന്നും ഇആർഒ ഉദയകുമാർ തലവാർ സ്ഥിരീകരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button