Uncategorized

ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ കടന്നൽക്കുത്തേറ്റു, പിറവത്ത് 60 കാരിക്ക് ദാരുണാന്ത്യം

പിറവം: ജോലി കഴിഞ്ഞ് തിരികെ മടങ്ങുന്നതിനിടെ കടന്നൽക്കുത്തേറ്റ വീട്ടമ്മ മരിച്ചു. എറണാകുളം മണീട് ഏഴക്കരനാട് കുഴിക്കാട്ടിൽ ശാന്ത കുമാരൻ (60) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെ രാമമംഗലം കിഴുമുറി ഉള്ളലിക്കുന്ന് ഭാഗത്തുവച്ചാണ് ശാന്തക്ക് കടന്നൽക്കുത്തേറ്റത്. ഉള്ളേലിക്കുന്നിൽ വീട്ടുപണിക്ക് പോയി മടങ്ങുന്നതിനിടെ കൂട്ടത്തോടെ എത്തിയ കടന്നലുകൾ ഇവരെ ആക്രമിക്കുകയായിരുന്നു.

ഉടൻ തന്നെ ശാന്തയെ ആദ്യം രാമമംഗലം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും പിന്നീട് മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിലേക്കും അവിടെനിന്ന് കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റി. ചികിത്സയിലിരിക്കെ ശനിയാഴ്ച രാത്രി വൈകിയാണ് മരണം സംഭവിച്ചത്. ഭർത്താവ്: കുമാരൻകുട്ടി. മക്കൾ: ശ്യാം (ഡ്രൈവർ, മണീട് ഗ്രാമപഞ്ചായത്ത്), ശ്യാമ. മരുമക്കൾ: നീതു, അരുൺ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button