തിരുവനന്തപുരത്ത് വ്യാജ രേഖ ചമച്ച് തട്ടിപ്പ്; സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകി മേയർ വി വി രാജേഷ്

തിരുവനന്തപുരം കോർപറേഷൻ കേന്ദ്രീകരിച്ച് വ്യാജ രേഖ തട്ടിപ്പ് നടക്കുന്നതായി മേയർ വി വി രാജേഷ്. ഇതിനുപിന്നിൽ ഏജൻസികളാണോ ഡിസൈനേഴ്സോ ആണോ എന്ന് അന്വേഷിക്കണമെന്ന് മേയർ പറഞ്ഞു.
വ്യാജ കെട്ടിട നികുതി സർട്ടിഫികറ്റ് കണ്ടെത്തിയതായും വി വി രാജേഷ് പ്രതികരിച്ചു. വലിയവിള വാർഡിൽ നിന്നാണ് ഇതുമായി ബന്ധപ്പെട്ട വ്യാജ റസീറ്റ് കണ്ടെത്തിയത്. കെട്ടിട നികുതി തട്ടിപ്പുമായി ബന്ധപ്പെട്ട് അന്വേഷണം ആവശ്യപെട്ട് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയതായും മേയർ പറഞ്ഞു.
നേമം സോണൽ ഓഫീസിൽ നിന്ന് വ്യാജ ബിൽഡിംഗ് പെർമിറ്റ് കണ്ടെത്തിയതായും രാജേഷ് പറഞ്ഞു. ഇത് സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മറ്റ് ഇടങ്ങളിൽ ഈ തട്ടിപ്പ് നടന്നോ എന്നും അന്വേഷിക്കണം. തദ്ദേശ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് വ്യാജ സർട്ടിഫിക്കറ്റ് കൊടുക്കുന്ന മാഫിയ ഉണ്ടെന്നും രാജേഷ് പറയുന്നു




