Uncategorized

പത്തനംതിട്ടയിൽ കടയിലെത്തിയ 13 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമം; 62-കാരൻ അറസ്റ്റിൽ

.
പത്തനംതിട്ട : കടയിൽ സാധനം വാങ്ങാൻ എത്തിയ 13 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച 62-കാരൻ പിടിയിൽ. പെരുമ്പുളിക്കൽ പടുകോട്ടുക്കൽ സ്വദേശി സജി വർഗ്ഗീസ് ആണ് പന്തളം പോലീസിന്റെ പിടിയിലായത്. രണ്ടുദിവസം മുമ്പായിരുന്നു കേസിനാസ്പദമായ സംഭവം.

ഏഴാം ക്ലാസുകാരിയായ പെൺകുട്ടി സാധനം വാങ്ങുന്നതിനായി പ്രതിയുടെ കടയിലെത്തിയപ്പോൾ ഇയാൾ കടന്നു പിടിക്കുകയായിരുന്നു. ലൈംഗികമായി ഉപദ്രവിക്കാനും ശ്രമിച്ചു. സ്കൂളിലെത്തിയ കുട്ടി വിവരം അധ്യാപകരോട് പറഞ്ഞു. സ്കൂൾ അധികൃതർ ഉടൻ തന്നെ ചൈൽഡ് ലൈനിൽ വിവരം അറിയിക്കുകയായിരുന്നു. ചൈൽഡ് ലൈൻ പ്രവർത്തകർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പന്തളം പോലീസ് കുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തി. ശനിയാഴ്ച രാവിലെ അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button