Uncategorized

അമ്പായത്തോട് യു.പി. സ്കൂളിൽ കനിപ്പന്തൽ പദ്ധതിക്ക് തുടക്കമായി

.

അമ്പായത്തോട്:അമ്പായത്തോട് യു.പി. സ്കൂളിൽ കനിപ്പന്തൽ പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഭാഗമായി കൊട്ടിയൂർ കൃഷിഭവൻ്റെ നേതൃത്വത്തിൻ ഫലവൃക്ഷത്തൈ നടലും , ന്യൂട്രീഷൻ ഗാർഡൻ ഉദ്ഘാടനവും നടന്നു. കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സിസിലി കണ്ണന്താനം, അസിസ്‌റ്റൻ്റ് കൃഷി ഓഫീസർ ശ്രീ പ്രിൻസ് തോമസ് എന്നിവർ ചേർന്ന് ഫലവൃക്ഷത്തൈ നടീൽ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. സിജോ ഇടക്കുടിയിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്മിസ്ട്രസ് ശ്രീമതി സിനി ജോസഫ്, കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ബിന്ദു കൊച്ചു പൂവത്തിൻമൂട്ടിൽ എന്നിവർ സംസാരിച്ചു. മെമ്പർമാരായ ശ്രീമതിസുഷമ ജോൺസൺ, ശ്രീ ബിനു പടിയാനിക്കൽ , PTA പ്രസിഡൻ്റ് ശ്രീ ഷാബു പുത്തൻ കണ്ടo ,എന്നിവർ സന്നിഹിതരായി. സ്‌റ്റാഫ് സെക്രട്ടറി ശ്രീമതി ടിന്റു കെ.എസ്. നന്ദി രേഖപ്പെടുത്തി.

വിദ്യാർത്ഥികളിൽ കാർഷിക സംസ്കാരവും പരിസ്ഥിതി സംരക്ഷണബോധവും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button