അനധികൃത പാർക്കിംഗ് നിയന്ത്രിക്കാൻ നോ പാർക്കിംഗ് ബോർഡ് സ്ഥാപിച്ചു

19-ാം മൈൽ:വെളിയമ്പ്ര റോഡിൽ വാഹനങ്ങൾ അനധികൃതമായി നിർത്തിയിടുന്നത് മൂലം അപകടസാധ്യത വർധിക്കുന്ന സാഹചര്യത്തിൽ നോ പാർക്കിംഗ് ബോർഡ് സ്ഥാപിച്ചു. റോഡിലൂടെ നിരവധി വിദ്യാർഥികൾ ഉൾപ്പെടെയുള്ള കാൽനടയാത്രക്കാർ ദിവസേന സഞ്ചരിക്കുന്നതിനാൽ അനധികൃത പാർക്കിംഗ് വലിയ സുരക്ഷാ പ്രശ്നമായി മാറിയിരുന്നു.
ഇതിന്റെ ഭാഗമായി ഐസ്റ്റോർ ഡിജിറ്റൽ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ മട്ടന്നൂർ പോലീസിന്റെ നോ പാർക്കിംഗ് ബോർഡ് വാർഡ് കൗൺസിലർ ഷബനാസ് അഷ്റഫിന് കൈമാറി.
ചടങ്ങിൽ ഐസ്റ്റോർ ഡിജിറ്റൽ മാനേജിംഗ് ഡയറക്ടർ മൻസീർ കെ.കെ., മാർക്കറ്റിംഗ് മാനേജർ അഫ്രീദ് എൽ.കെ., മുൻ വാർഡ് കൗൺസിലർ പി.കെ. ബൽക്കീസ്, മുനീർ കെ.കെ., ഇബ്രാഹിം, എ.വി. മമ്മു ഹാജി, ഇ.കെ. അബൂബക്കർ തുടങ്ങിയവരും നാട്ടുകാരും പങ്കെടുത്തു.
റോഡിലെ അനധികൃത പാർക്കിംഗ് നിയന്ത്രിക്കുന്നതിലൂടെ വിദ്യാർഥികളടക്കമുള്ള കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനും വാഹന ഗതാഗതം സുഗമമാക്കാനും സാധിക്കുമെന്ന് പരിപാടിയിൽ പങ്കെടുത്തവർ പറഞ്ഞു.




