Uncategorized

ഉ​റ​ങ്ങി​ക്കി​ട​ന്ന ഭാ​ര്യ​യെ​യും മൂ​ന്ന് മ​ക്ക​ളെ​യും കൊ​ല​പ്പെ​ടു​ത്തി; പ്ര​തി ഒ​ളി​വി​ൽ

ജ​യ്പൂ​ർ: രാ​ജ​സ്ഥാ​നി​ലെ ഗോ​വി​ന്ദ്പു​ര​യി​ൽ ഉ​റ​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്ന ഭാ​ര്യ​യെ​യും മൂ​ന്ന് മ​ക്ക​ളെ​യും കൊ​ല​പ്പെ​ടു​ത്തി. ഗീ​ത (40), മ​ക്ക​ളാ​യ ന​ന്ദി​നി, ഗൗരി​, രാ​ധി​ക എ​ന്നി​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഗീ​ത​യു​ടെ ഭ​ർ​ത്താ​വും പെ​ൺ​കു​ട്ടി​ക​ളു​ടെ പി​താ​വു​മാ​യ രാ​ഹു​ൽ ആ​ണ് ഇ​ഷ്ടി​ക​കൊ​ണ്ട് ത​ല​യ്ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ​ത്. സം​ഭ​വ​ത്തി​ന് ശേ​ഷം പ്ര​തി ഒ​ളി​വി​ലാ​ണ്.വെ​ള്ളി​യാ​ഴ്ച രാ​വി​ലെ പ​ത്തി​നാ​ണ് വി​വ​രം പു​റ​ത്ത​റി​യു​ന്ന​ത്. വീ​ട്ടി​ൽ നി​ന്ന് ആ​രേ​യും പു​റ​ത്ത് കാ​ണാ​ത്ത​തി​നെ തു​ട​ർ​ന്ന് സം​ശ​യം തോ​ന്നി​യ അ​യ​ൽ​ക്കാ​രും ബ​ന്ധു​ക്ക​ളും പൊ​ലി​സി​നെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പൊ​ലി​സ് എ​ത്തു​മ്പോ​ൾ പ്ര​തി​യു​ടെ പി​താ​വ് ലക്ഷിനാഥ് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നു.

കു​ടും​ബ​വ​ഴ​ക്കാ​ണ് കൊ​ല​പാ​ത​ക​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. സം​ഭ​വ​സ്ഥ​ല​ത്ത് നി​ന്ന് ഇ​ഷ്ടി​ക​യും ര​ക്ത​സാ​മ്പി​ളു​ക​ളും ഫോ​റ​ൻ​സി​ക് സം​ഘം ശേഖരിച്ചു. ഒ​ളി​വി​ലു​ള്ള പ്ര​തി​ക്കാ​യി പൊ​ലി​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button