Uncategorized

ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഡിഗ്നറോസിന് യാത്രയയപ്പ് നൽകി

കണ്ണൂർ ജില്ലയിലെ ദീർഘകാല സേവനത്തിനു ശേഷം എറണാകുളത്തേക്ക് സ്ഥലംമാറി പോകുന്ന ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഡിഗ്നറോസിന് യാത്രയയപ്പ് നൽകി.

പൂളക്കുറ്റി സെൻ മേരിസ് ചർച്ച് വികാരി റവ: ഫാദർ ലൂക്കോസ് മറ്റപ്പള്ളി യുടെ അധ്യക്ഷതയിൽ കണിച്ചാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഡോ. ത്രേസ്യ പോൾ പരിപാടി ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ഓഫീസർ ഡി എസ് മനോജ് മുഖ്യപ്രഭാഷണം നടത്തി.പേരാവൂർ എക്സൈസ് റെയിഞ്ച് ഓഫീസിലെ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ സി എം ജെയിംസ്,
അനുമോൾ ഷോജറ്റ്, റോണി തോമസ് എന്നിവർ ആശംസയർപ്പിച്ചു.
ഷൈജു കിച്ചേരി സ്വാഗതവും ചെറിയാൻ തൃക്കാക്കുന്നിൽ നന്ദിയും പറഞ്ഞു. JHI ഡിഗ്ന റോസ് നന്ദി പറഞ്ഞു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button