Uncategorized

‘പുറത്ത് നിക്കെടോ, എന്താ ബാത്റൂമിലേക്ക് വരുവാണോ’; ഇ ഡിക്കേസുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ ക്ഷുഭിതനായി പിണറായി വിജയൻ

ചെങ്ങന്നൂർ: ഇ ഡിക്കേസുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ ക്ഷുഭിതനായി പ്രതിപക്ഷനേതാവ് പിണറായി വിജയൻ. വിഷയത്തിൽ മാധ്യമപ്രവർത്തകർ ചോദ്യം ആവർത്തിച്ചതോടെ പ്രതിപക്ഷനേതാവ് ക്ഷുഭിതനായി. വിവിധ പരിപാടികളിൽ പങ്കെടുക്കാനായി ചെങ്ങന്നൂർ ഗസ്റ്റ് ഹൗസിൽ എത്തിയതാണ് പിണറായി വിജയൻ. ‘പുറത്ത് നിക്കെടോ. എന്താ ബാത്റൂമിലേക്ക് വരുവാണോ? ഇവിടെ വന്നത് മൂത്രം ഒഴിക്കാനാ. നിങ്ങളെ കാണാൻ അല്ല’ എന്നായിരുന്നു പിണറായി വിജയന്റെ പ്രതികരണം.

പ്രതിപക്ഷ നേതാവിനെയും പ്രതിപക്ഷ നിരയിലെ പ്രധാന നേതാവിനും എതിരെ കേസെടുക്കാനുളള കത്തിൽ ധൃതി പിടിച്ചൊന്നും ചെയ്തെന്ന് വരുത്താൻ സർക്കാർ ഉദ്ദേശിക്കുന്നില്ല. നിയമോപദേശത്തിനും രാഷ്ട്രീയ പ്രത്യാഘാതങ്ങൾ വിലയിരുത്തുന്നതിനുമുളള സാവകാശം എടുത്ത് തീരുമാനത്തിലേക്ക് പോകാനാണ് ധാരണ. പാർട്ടിയെ പ്രതിക്കൂട്ടിലാക്കി തകർക്കാനാണ് കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നതെന്ന് CPIM സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ കുറ്റപ്പെടുത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button