Uncategorized
വൈദ്യുതി മന്ത്രിക്ക് പക്വതയില്ല; പവർകട്ടിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി

പക്വതയില്ലാത്ത മന്ത്രിയാണ് വൈദ്യുതി വകുപ്പ് കൈകാര്യം ചെയ്യുന്നതെന്നും വൈദ്യുതി മന്ത്രിയെ മാറ്റണമെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. പവർകട്ട് വ്യാപാര മേഖലയ്ക്ക് ഇരുട്ടടിയായെന്നുമുള്ള രൂക്ഷ വിമർശനങ്ങളാണ് കേരള വ്യാപാരി വ്യവാസായി ഏകോപന സമിതി ഉന്നയിച്ചിരിക്കുന്നത്.
സംസ്ഥാന പ്രസിഡന്റ് രാജു അപ്സരയാണ് രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ചിരിക്കുന്നത്.കഴിഞ്ഞ 10 വർഷം പവർകട്ട് ഇല്ലാതെ ഭരിക്കാൻ അറിയാവുന്ന ഒരു ഗവൺമെന്റ്ഉണ്ടായിരുന്നുവെന്നു. ആധുനിക കാലഘട്ടത്തിൽ എങ്ങനെ പവർകട്ട് ഉണ്ടാകുന്നു എന്നും ഏകോപനസമിതി സംസ്ഥാന പ്രസിഡന്റ് പറഞ്ഞു.




