കുന്നംകുളം അപകടം: ഡ്രൈവർക്കായി വലവിരിച്ച് പോലീസ്

തൃശൂർ: കുന്നംകുളം ആർത്താറ്റ് കുറുക്കൻപാറ കുരിശുപള്ളിക്ക് സമീപം അമിതവേഗതയിലെത്തിയ കാർ നിർത്തിയിട്ട ബുള്ളറ്റ് ബൈക്കിലിടിച്ച് ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ച സംഭവത്തിൽ പ്രതിയായ കാർ ഡ്രൈവർക്കായി കുന്നംകുളം പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ആർത്താറ്റ് അയ്യൻകുളങ്ങര വീട്ടിൽ ബെൻ (31) നെതിരെയാണ് കുന്നംകുളം പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുള്ളത്.
പ്രതി രാജ്യം വിടുന്നത് തടയാനായി വിമാനത്താവളങ്ങളിലേക്കും പോലീസ് അറിയിപ്പ് നൽകിയിട്ടുണ്ട്. ഇതിനുപുറമേ ചാട്ടുകുളം – ചെമ്മണ്ണൂർ റോഡിലുള്ള ബെനിന്റെ വീട്ടിൽ പോലീസ് റെയ്ഡ് നടത്തി. പ്രതിയുടെ വീടിനു പരിസരത്ത് പോലീസ് നിരീക്ഷണം കടുപ്പിച്ചിട്ടുണ്ട്.
ശനിയാഴ്ച രാത്രി 12 മണിയോടെയായിരുന്നു ദാരുണമായ അപകടം നടന്നത്. അപകടത്തിൽ മൂന്നു വയസ്സുകാരൻ ഉൾപ്പെടെ ബൈക്ക് യാത്രികരായ മൂന്നുപേരാണ് മരിച്ചത്. ചാവക്കാട് എടക്കഴിയൂർ സ്വദേശികളായ മുനീർ, ഭാര്യ ഷിഫ്‌ന, ഇവരുടെ മൂന്ന് വയസ്സുള്ള മകൻ എമിൽ ഐബക് എന്നിവരാണ് അപകടത്തിൽ മരിച്ചത്. പ്രതിയെ കണ്ടെത്താനായി പോലീസ് നിരീക്ഷണം കൂടുതൽ ശക്തിപ്പെടുത്തിയിട്ടുണ്ട്.
തൃശൂർ: കുന്നംകുളം ആർത്താറ്റ് കുറുക്കൻപാറ കുരിശുപള്ളിക്ക് സമീപം അമിതവേഗതയിലെത്തിയ കാർ നിർത്തിയിട്ട ബുള്ളറ്റ് ബൈക്കിലിടിച്ച് ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ച സംഭവത്തിൽ പ്രതിയായ കാർ ഡ്രൈവർക്കായി കുന്നംകുളം പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ആർത്താറ്റ് അയ്യൻകുളങ്ങര വീട്ടിൽ ബെൻ (31) നെതിരെയാണ് കുന്നംകുളം പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുള്ളത്




