Uncategorized
സാബു എം ജേക്കബുമായി അഭിപ്രായ ഭിന്നത; അഖില്‍ മാരാര്‍ ട്വിന്റി 20 വിട്ടു

കൊച്ചി: സംവിധായകനും ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായിരുന്ന അഖില്‍ മാരാര്‍ ട്വന്റി 20 വിട്ടു. സാബു എം ജേക്കബുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്നാണ് അഖില്‍ ട്വന്റി 20 വിട്ടത്. തൃക്കാക്കര മണ്ഡലത്തില്‍ നിന്നാണ് നിയമസഭാ മണ്ഡലത്തില്‍ നിന്ന് അഖില്‍ മാരാര്‍ മത്സരിച്ചത്. പാർട്ടി വിട്ടതിന് പിന്നാലെ സാബു എം ജേക്കബിനെതിരെ കടുത്ത വിമർശനമാണ് അഖില്‍ ഉന്നയിച്ചത്.




