അഷ്ടമിരോഹിണി വള്ളസദ്യയിൽ നിന്ന് വിട്ടുനിന്ന് ദേവസ്വം പ്രസിഡൻ്റ് കെ ജയകുമാർ

ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യയിൽ നിന്ന് വിട്ടുനിന്ന് ദേവസ്വം പ്രസിഡൻ്റ് കെ ജയകുമാർ. ഇന്ന് നടക്കുന്ന പരിപാടിയിൽ നിന്നാണ് ജെ ജയകുമാർ ഐ എ എസ് വിട്ടു നിൽക്കുന്നത്. ഉത്രട്ടാതി ജലമേളയ്ക്ക് ജയകുമാറിനെ ക്ഷണിച്ചിരുന്നിൽ ഇതിൽ ജയകുമാർ ഐ എ എസിന് അതൃപ്തിയുണ്ടെന്നാണ് വിവരം.
എന്നാൽ വ്യക്തിപരമായ കാരണങ്ങളാൽ മാറി നിൽക്കുന്നുവെന്നാണ് നൽകുന്ന വിശദീകരണം, കെ ജയകുമാറിനെയാണ് ഇന്ന് നടക്കുന്ന അഷ്ടമരോഹിണി വുള്ളസദ്യയുടെ ഉദ്ഘാടനായി മുന്നേ നിശ്ചയിച്ചിരുന്നത്. എന്നാൽ പങ്കെടുക്കുന്നില്ലെന്ന് അറിയിച്ചതോടെ ഉദ്ഘാടകനെ മാറ്റുകയും ചെയ്തു.
മറ്റു ഔദ്യോഗിക പരിപാടികൾ ഇല്ലാതിരുന്നിട്ടും പരിപാടിയിൽ പങ്കെടുക്കാത്തത് പള്ളിയോടെ സേവാ സംഘത്തോടുള്ള എതിർപ്പുകാരണാമെണെന്നാണ് വിവരം. ഉപരാഷ്ട്രപതിയുൾപ്പെടെ പങ്കെടുത്ത പരിപാടിയിയായ ഉത്രട്ടാതി ജലമേളയ്ക്കാണ് ദേവസ്വം ബോർഡ് പ്രസിഡൻ്റിനെ ക്ഷണിക്കാതിരുന്നത്.



